യു കെ കെ സി എ കൺവൻഷന്‌ ആശംസകളുമായി ലെസ്സ്റ്റർ യുണിറ്റ്

രാജേഷ്

ലോകത്തിലെ പല അത്ഭുതങ്ങളിലൊന്നാണ് 17-ാ നൂറ്റാണ്ടായി സ്വവംശ വിവാഹനിഷ്ഠ പാലിച്ച് പോരുന്ന ക്‌നാനായ സമുദായം. സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളെക്കാള്‍ ഏറെ സ്‌നേഹിച്ചു പരിപാലിക്കുന്ന സമൂഹത്തിന് ദേശത്തിന്റെ അതിര്‍വരമ്പുകളില്ല. ഭാവിയുടെ തടസങ്ങളില്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യയായ ലെസ്റ്ററില്‍ ഒത്ത് ഒരുമയോടെ കഴിഞ്ഞ് 10 വര്‍ഷമായി യു.കെ.കെ.സി.എ. എന്ന വടവൃക്ഷത്തിന്റെ ശാഖായി വെയിലും മഴയും മഞ്ഞും കാറ്റിനെയും അതിജീവിച്ച ലെസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‍ വളര്‍ന്ന് പന്തലിച്ചുകൊണ്ടേയിരിക്കുന്നു.കേരളത്തിലെവിവിധ ഇടവകകളിലെ 51- ഓളംകുടുംബങ്ങള്‍ തങ്ങളുടെ നാനാത്വത്തെ ഏകത്വമാക്കി മാറ്റി സഭയോടും സമുദായത്തോടും വിശ്വസ്തത അഭംഗുരം കാത്തുസൂക്ഷിച്ച് മുന്നോട്ട് നീങ്ങുന്നു. മക്കളെ കാണുവോ ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കേണമേഎന്ന വാമൊഴി തങ്ങളുടെ ജീവിതത്തില്‍ പാലിച്ചുകൊണ്ട് ഒരുമയോടെ മുന്നേറുന്നു.യു.കെ.യിലെ ക്‌നാനായ ജനതയുടെ പ്രയാണത്തിന്റെ മൂലക്കല്ലാണ് യു.കെ.കെ.സി.എ. എന്ന പ്രസ്ഥാനം എല്ലാവരേയും ഒരുമിക്കുന്ന കണ്ണി. ആ കണ്ണിഅറ്റുപോകാതെ ചേര്‍ന്ന് നില്‍ക്കാനുള്ള മികച്ചവേദിയാണ് നമ്മുടെ കുടുംബകൂട്ടായ്മ. കണ്‍വെന്‍ഷന്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യയില്‍ നിന്നും കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും വിജയങ്ങളും നേര്‍ന്നുകൊള്ളുന്നു. ആലാഹനായ അന്‍പന്‍ മിശിഹായും നമുക്ക് കൂടെ തുണയാകട്ടെ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.