യുകെകെസിഎ കൺവെൻഷന് നാളെ തിരിതെളിയും. കൺവെൻഷന്  ക്നാനയപത്രത്തിലൂടെ ആശംസകൾ അർപ്പിച്ചു യു കെ കെ സി എ മുൻ പ്രെസിഡന്റുമാരും യൂണിറ്റും നേതൃത്വവും കടന്ന് വന്നത് കൺവൻഷന്റെ ആവേശത്തെ ഇരട്ടിപ്പിച്ചിട്ടുണ്ട്.ക്നാനായ പത്രത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഇത് കാരണം തുടർച്ചയായി രണ്ടാം പ്രാവശ്യവും യുകെകെസിഎ കൺവെൻഷന്റെ ഒഫീഷ്യൽ മീഡിയാ ആയി ക്നാനായ പത്രം തിരഞ്ഞെടുക്കപ്പെട്ടുള്ളത് .  ലോകമെങ്ങും ഉള്ള ക്നാനായ പത്രത്തിന്റെ വായനക്കാർക്ക് നാളത്തെ കൺവൻഷന്റെ മിന്നും ദൃശ്യങ്ങൾ തത്സമയം എത്തിക്കുവാൻ ക്നാനായ പത്രത്തിന്റെ പത്തംഗ ടീം മുഴുവൻ നാളെ കൺവൻഷൻ നഗരിയിൽ ഉണ്ടായിരിക്കും  . യുകെകെസിഎ കൺവെൻഷൻ എന്നാൽ യുകെയിലെ ക്നാനായ മക്കൾക്ക് അത് അവരുടെ ഒരു ഉത്സവമാണ്. ക്നാനായ പൈതൃകവും പാരമ്പര്യവും സിരകളിൽ വഹിക്കുന്ന ഏതൊരു ക്നാനായകാരനും എത്ര തിരക്കുകൾ ഉണ്ടെങ്കിലും അവിടെ വരാതിരിക്കാനാവില്ല. അതാണ് നമ്മൾ ക്നാനായക്കാർ. യുകെകെസിഎ പതിനേഴാമത് കൺവെൻഷന് തിരിതെളിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ഓരോ കമ്മിറ്റിയും അവരുടെ ഉത്തരവാദിത്തങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുകയാണ്. ഏഴാം തീയതി ശനിയാഴ്ച രാവിലെ കൃത്യം ഒൻപതിന്  യുകെകെസിഎ പ്രസിഡണ്ട് ശ്രീ തോമസ് ജോസഫ് തൊണ്ണംമാവുങ്കൽ പതാക ഉയർത്തുന്നതോടുകൂടി കൺവെൻഷന് തുടക്കം കുറിക്കും. അതിനുശേഷം കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ. മാർ ജോസഫ് പണ്ടാരശ്ശേരി യുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ നിരവധി വൈദീകർ സഹകാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം നടക്കുന്ന കുടുംബസല്ലാപവും അതിനുശേഷം വർണ്ണശബളമായ സമുദായ റാലിയും നടക്കും. റാലിക്ക് ശേഷം 175 പരം നർത്തകർ അണിനിരക്കുന്ന വർണ്ണശബളമായ വെൽക്കം ഡാൻസ് അരങ്ങേറും. തുടർന്ന് യുകെകെസിഎ പ്രസിഡണ്ട് ശ്രീ തോമസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും. നിരവധി സാമുദായിക സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും. പൊതു സമ്മേളനത്തിന് ശേഷം വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന ദൃശ്യ മനോഹരമായ കലാപരിപാടികൾ നടത്തപ്പെടും ഏകദേശം 9 മണിയാകുമ്പോൾ പതിനേഴാമത് യുകെകെസിഎ കൺവെൻഷന് തിരശ്ശീലവീഴും. കൺവെൻഷൻ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിലൂടെ നിങ്ങൾക്ക് ഏവർക്കും ലോകത്തെവിടെയിരുന്നും കാണുവാൻ സാധിക്കുന്നതാണ്. യുകെകെസിഎ കൺവെൻഷന് ക്നാനായ പത്രത്തിൻറെ എല്ലാ വായനക്കാരുടെയും ആശംസകൾ നേരുന്നു ഒപ്പം കൺവെൻഷനിലേക്ക് എല്ലാ സമുദായങ്ങളെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.യുകെകെസിഎ കൺവെൻഷന് നാളെ തിരിതെളിയും. .കൺവെൻഷന്  ക്നാനയപത്രത്തിലൂടെ ആശംസകൾ അർപ്പിച്ചു യു കെ കെ സി എ മുൻ പ്രെസിഡന്റുമാരും യൂണിറ്റും നേതൃത്വത്തിന്റെയും വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.