യു കെ കെ സി എ കൺവെൻഷനിൽ 20 ല്‍ പരം കലാകാരന്മാരും കലാകാരികളും അണിനിരത്തി  വ്യത്യസ്ത പ്രോഗ്രാമുമായി സ്ട്രോക്ക് ഓൺ ട്രെന്റ് യൂണിറ്റ്

ജോസ് ആകശാല

Manchester ന്റെയും, Birmingham ന്റെയും Liverpool ന്റെയും മധ്യത്തില്‍ കിടക്കുന്ന Stock on Trent Knanaya Unit UKKCA യുടെ പ്രബല യൂണിറ്റുകളില്‍ ഒന്നാണ്.  Pottesry ന്റെ നാട് എന്നു അറിയപ്പെടുന്ന Stoke on trent  പ്രകൃതി രമണീയമായ സ്ഥലം ആണ്. ഏകദേശം 40 ല്‍ പരം ക്‌നാനായ കുടുംബങ്ങള്‍ ഈ യൂണിറ്റില്‍ ഇപ്പോള്‍ ഉണ്ട്. 2002 ല്‍ ആരംഭിച്ച ഈ യൂണിറ്റിലെ അംഗങ്ങള്‍ എല്ലാം ആത്മീയ കലാ കായികസാംസ്‌കാരിക മേഖലകളില്‍ ഇതിനോടകം യു.കെ.കെ.സി.എ. യില്‍ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്.പ്രസിഡന്റ് ബിനോടി തയ്യിലും , സെക്രട്ടറി ജോബി പൊടികുന്നേലും നയിക്കുന്ന ഈ യൂണിറ്റില്‍ നിന്നും 17-ാമത് യു.കെ.കെ.സി.എ. കണ്‍വന്‍ഷനില്‍ സജിൻ കൈതവേലിയില്‍, സിബു  കീന്തനാനിക്കന്‍, റോബിൻ  കുന്നുംപുറത്ത്, ജോസ്  ആകശാല എന്നിവരുടെ നേതൃത്വത്തില്‍ 20 ല്‍ പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നാടന്‍ പാട്ട് യു.കെ.കെ.സി.എ. യുടെ 17-ാമത് കണ്‍വന്‍ഷനിലെ വേറിട്ട അനുഭവമാകുമെന്നതില്‍ തര്‍ക്കമില്ല. നിങ്ങള്‍ ഏവരും ഈ പരിപാടി കണ്ടാസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് വിദീതമായി അഭ്യര്‍ത്ഥിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.