ഖത്തർ കെ. സി. വൈ. എൽ 10, 12, ഡിഗ്രി ക്ലാസ്സ് വിജയികളെ അനുമോദിച്ചു

ഖത്തറിലെ ക്നാനായ വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷത്തെ 10, 12, ഡിഗ്രി ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഖത്തർ കെ. സി. വൈ. എൽ അനുമോദിച്ചു. സൈമൺ പതിയിൽ, സൂരജ് തോമസ് എന്നിവർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. ഈ മാസം 23 ശനിയാഴ്ച്ച വൈകിട്ട് ഇൻഡ്യൻ കൾച്ചറൽ സെന്ററിൽ നടന്ന QKCYL ജനറൽ ബോഡി യോഗം ഡയറക്ടറും QKCA പ്രസിഡന്റുമായ ബിജു കെ. സ്റ്റീഫൻ ഉൽഘാടനം ചെയ്തു. QKCYL പ്രസിഡന്റ് ടോം ബേബി അദ്ധ്യക്ഷത വഹിച്ചു. QKCYL നടത്തുന്ന Kick-Off 2018 Football Quiz മത്സരത്തിന്റെ ആദ്യത്തെ ആഴ്ച്ചയിലെ വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. ആദ്യ ആഴ്ചയിൽ സജി ജോസഫ് പയ്യാവൂർ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. യോഗം കെ. സി. വൈ. എൽ അംഗങ്ങളുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും വിനോദപരമായ കൂട്ടായ്മയായി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.