ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ (Rejoice And Be Glad) ഫാന്‍സിസ് മാര്‍പ്പാപ്പയുടെ അപ്പസ്തോലിക ഉദ്ബോധനം ഒരു പഠനം/ആസ്വാദനക്കുറിപ്പ്

കരുണയുടെ മാര്‍പ്പാപ്പڈ എന്നറിയപ്പെടുന്ന ഫ്രാര്‍സീസ് മാര്‍പ്പാപ്പയുടെ, ഏറ്റവും പുതിയ അപ്പസ്തോലിക പ്രബോധനമാണ്  ڇആനന്ദിച്ച് – ആഹ്ലാദിക്കുവിന്‍,ڈ(ഇ്യമിറലലേ ലേ ഋഃൗഹെമേലേ). 177- നമ്പറുകളില്‍ ആയിട്ട്, അഞ്ച് (5) അധ്യായങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈ അപ്പസ്തോലിക പ്രബോധനം വിശുദ്ധ ഗ്രന്ഥത്തേയും, തിരുസഭാപ്രബോധനങ്ങളേയും, വിശുദ്ധരുടെ ജീവിത മാതൃകളേയും അധികാരികായിട്ടും, അനുകരിച്ചിട്ടും, അടിസ്ഥാനപെടുത്തിയിട്ടുള്ളതാണ്.
    ഒന്നാമത്തെ അധ്യായത്തില്‍ പരിശുദ്ധ പിതാവ് പറയുന്നു.
    ڇവിശുദ്ധിയുണ്ടാകുവാന്‍ ഒരു മെത്രാനോ, ഒരു വൈദികനോ, ഒരു സന്യസ്തനോ ആയിരിക്കേണ്ട ആവശ്യമില്ല.  സാധാരണ കാര്യങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏറെ സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുവാന്‍ കഴിയുന്നവര്‍ക്ക് മാത്രമുള്ളതാണ് വിശുദ്ധി, എന്നു വിചാരിക്കാന്‍ കൂടെ കൂടെ നാം പ്രലോഭിതരാവുന്നു.  അത് അങ്ങനെയല്ല, നമ്മള്‍ എവിടെ ആയിരുന്നാലും സ്നേഹത്തലധിഷ്ഠിതമായ ജീവിതങ്ങള്‍ നയിക്കുകയും, എല്ലാറ്റിലും സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരാകുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.  സമര്‍പ്പിത ജീവിതത്തിലേക്ക് നിങ്ങള്‍ വിളിക്കപ്പെട്ടിട്ടുണ്ടോ?  ആനന്ദപൂര്‍പവ്വം നിങ്ങളുടെ പ്രതിബദ്ധത ജീവിച്ച്കൊണ്ട്  വിശുദ്ധരാകുവിന്‍.  നിങ്ങള്‍ വിവാഹിതരാണോ, തിരസഭയ്ക്ക് വേണ്ടി, കര്‍ത്താവ് ചെയ്യുന്നതുപോലെ, നിങ്ങളുടെ ഭര്‍ത്താവിനെ, അല്ലെങ്കില്‍ ഭാര്യയെ സ്നേഹിക്കുകയും, കരുതലുള്ളവരാവുകയും ചെയ്തുകൊണ്ട്, വിശുദ്ധരാകുവിന്‍.  ഉപജീവനത്തിനുവേണ്ടി നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോ?  നിങ്ങലുടെ സഹോദരി, സഹോദരന്മാര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷകള്‍ സത്യസന്ധതയോടും നൈപുണ്യത്തോടുകൂടിയും അദ്ധ്വാനിച്ച് വിശുദ്ധരാകുവിന്‍.  നിങ്ങള്‍ മാതാവോ, പിതാവോ, വല്യമ്മയോ, വല്യപ്പനോ ആണോ, യേശുവിനെ അനുഗമിക്കുന്നത് എപ്രകാരമെന്ന് കുട്ടികളെ ക്ഷമാപൂര്‍വ്വം പഠിപ്പിച്ച്കൊണ്ട് വിശുദ്ധരാകുവിന്‍.  നിങ്ങള്‍ ഒരു അധികാരസ്ഥാനത്താണോ, പൊതുനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും വ്യക്തിപരമായിട്ടുള്ള നേട്ടം ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരാകുവിന്‍.ڈ(14)
    രണ്ടാം അദ്ധ്യായത്തില്‍ പരിശുദ്ധ പിതാവ് വിശുദ്ധിയില്‍ നിന്നും നമ്മെ അകറ്റുന്ന രണ്ട് പാഷണ്ടതകളേക്കുറിച്ച് വിവരിക്കുന്നു.  ജ്ഞാനവാദവും പെലാജിയനിസവും. വിശുദ്ധി ആവശ്യമില്ലാതെ, വിജ്ഞാനത്തിലൂടെ മാത്രം ദൈവത്തെ പ്രീതപ്പെടുത്താമെന്ന്  ജ്ഞാനവാദം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതൊക്കെ നമുക്ക് മാനുഷിക പ്രയത്നം കൊണ്ട് മാത്രം നേടാവുന്ന ഒന്ന്മാത്രമാണ് വിശുദ്ധിയെന്നുള്ളതെന്നും, പെലാജിയനിസം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    മൂന്നാം അദ്ധ്യായത്തില്‍ വിശുദ്ധ ബൈബിളിലെ അഷ്ട സൗഭാഗ്യങ്ങളിലൂടെ നമുക്ക് ദൈവത്തിലേക്ക് എത്തിച്ചേരാമെന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു.
1    ڇആത്മാവിന്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍, സ്വര്‍ഗ്ഗ രാജ്യം അവരുടേതാണ്ڈ
2    ڇശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ ഭൂമി അവകാശമാക്കുംڈ
3    ڇവിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും.ڈ
4    ڇനീതിക്ക് വേണ്ടി വിശക്കുകയും, ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍,         അവര്‍ക്ക് സംതൃപ്തി ലഭിക്കും.ڈ
5    ڇകാരണ്യമുള്ളവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ക്ക് കരുണ ലഭിക്കും.ڈ
6    ڇഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ ദൈവത്തെ കാണും.ڈ
7    ڇസമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ ദൈവപുത്രന്മാരെന്ന് വിളി        ക്കപ്പെടും.ڈ
8    ڇനീതിക്ക് വേണ്ടി പീഢനം ഏല്‍ക്കുന്നവര്‍  ഭാഗ്യവാന്‍മാര്‍, സ്വര്‍ഗ്ഗരാജ്യം അവരു        ടേതാണ്.ڈ
    നവ സുവിശേഷീകരണ കാലഘട്ടത്തിലെ  (New Generation) വിശുദ്ധിയേയും, അഞ്ച് അടയാളങ്ങളെക്കുറിച്ചുമാണ് പരിശുദ്ധ പിതാവ് തന്‍റെ ചാക്രികലേഘനത്തിന്‍റെ നാലാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.  അവയെക്കുറിച്ച് അറിഞ്ഞുകൊള്ളുക.
1    സ്ഥിരോത്സാഹവും, ക്ഷമയും, ശാന്തതയും
2    ആഹ്ലാദവും നര്‍മ്മബോധവും
3    നിര്‍ഭയനയം, അഭിനിവേശവും
4    സമൂഹത്തില്‍ മറ്റുള്ളവരോട് ചേര്‍ന്ന്കൊണ്ട് വിശുദ്ധിയില്‍ വളരുക.
5    വിശുദ്ധി അടങ്ങിയിരിക്കുന്നത് പ്രാര്‍ത്ഥനയിലും ആരാധനയിലും,  പ്രകടമാകുന്നു, സര്‍വ്വാതിശയിയായവനോടുള്ള സ്ഥിരമായ തുറവിലാണെന്ന് നാം ഓര്‍മ്മിക്കണം.
    ڇആത്മീയ പോരാട്ടവും, ജാഗ്രതയും, വിവേകവും എന്നുള്ള തലക്കെട്ടില്‍ ആരംഭിക്കുന്ന, അഞ്ചാമത്തേതും അവസാനത്തേതുമായിട്ടുള്ള അദ്ധ്യായത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ അനുവാചകരെ, പ്രത്യേകിച്ച് യുവജനങ്ങളെ ഉദ്ബോധിപ്പിക്കന്നു.ڈ
    ڇസമകാലിക ലോകം പ്രവര്‍ത്തനത്തിനും വ്യതിചലനത്തിനുമുള്ള വമ്പിച്ച സാധ്യതകള്‍ നല്‍കുന്നുണ്ട്.  ന്യായവും, യോഗ്യവുമെന്നമട്ടില്‍ അവയെയെല്ലാം ലോകം അവതരിപ്പിക്കുന്നു.  നമ്മളെല്ലാവരും, പ്രത്യേകിച്ച് യുവജനങ്ങള്‍ ഒരു വഞ്ചനയുടെ സംസ്കാരത്തില്‍ മുഴുകിയിരിക്കുകയാണ്.  വിവേചിച്ചറിയലിന്‍റെ ജ്ഞാനമില്ലെങ്കില്‍ അപ്പപ്പോള്‍ കടന്ന് പോകുന്ന എല്ലാ പ്രവണതകള്‍ക്കും നാം ഇരകളായേക്കാം.ڈ(167)
    ഇനി നാം എങ്ങനെയാണ്, സാത്താനെതിരെയുളള പോരാട്ടത്തില്‍ വിവേച്ചറിയലിന്‍റെ ജ്ഞാനം സമ്പാദിക്കേണ്ടത്?
    ڇഈ ദാനം പ്രദാനം ചെയ്യണമേയെന്ന് വിശ്വാസപൂര്‍വ്വം പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുകയും, നിരന്തരം പ്രാര്‍ത്ഥനയിലും, വിചിന്തനത്തിലും, വായനയിലും, സദുപദേശത്തിലുംകൂടി അത് വികസിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍ ഈ ആത്മീയ വരദാനത്തില്‍ നാം തീര്‍ച്ചയായും വളരും.ڈ(166)
    ഹ്രസ്വമെങ്കിലും ധന്യമായിട്ടുള്ള ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ (ഞലഷീശരല അിറ ആല ഏഹമറ)   എന്നുള്ള പരിശുദ്ധപിതാവിന്‍റെ ഏറ്റവും പുതിയ അപ്പസ്തോലിക പ്രബോധനം ഓരോ ക്രൈസ്തവനും, മാത്രമല്ല, ഭൂമുഖത്തെ ഓരോ മനുഷ്യരും,  വായിച്ച്, മനസ്സിലാക്കി, ദൈവോന്മുഖമായിട്ട് ജീവിക്കുവാനും ഉള്ളതാണ്. 
                        By
                            Reji Thomas, Kunnoopparambil, Manjoor
                            Mob & Watsapp -9447258924
                            My facebook page-godsownsonreji   ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.