പുസ്തക പരിചയം  ”ക്നാനായക്കാരുടെ ആദിമചരിത്രം”

REJI THOMAS, KUNNOOPPARAMBIL, MANJOOR

“The Antiquity of The Knanaya Community”

ചാണ്ടി ആന്‍ഡൂസ്, പൂമംഗലം,

ڇക്നാനായക്കാരുടെ ആദിമചരിത്രംڈ എന്ന പേരി  ശ്രീ. ചാണ്ടി ആന്‍ഡൂസ്, പൂമംഗലം രചിച്ച പണ്ടിതോചിതമായിട്ടുള്ള  ഒരു റഫറന്‍സ് ഗ്രന്ഥം, എല്ലാ  ക്നാനായക്കാരും നിര്‍ബ്ബന്ധമായിട്ടും വായിച്ചിരിക്കേണ്ടതും, വാങ്ങിച്ചിരിക്കേണ്ടതുമായിട്ടുള്ള ഒരു ഗ്രന്ഥമാണ്.  ഈ ഗ്രന്ഥം രണ്ട് (2) ഭാഗങ്ങളായിട്ട് വിഭജിക്കപ്പെട്ടിരിക്കുന്നു.  അദൃത്തെ 1 മുത  23 വരെയുള്ള അദ്ധൃായങ്ങളി  ക്രിസ്തുവിന് മുന്‍പുള്ള ഇസ്രയേ  ചരിത്രമാണ്.  രണ്ടാം ഭാഗം 24 മുത  43 വരെയുള്ള അദ്ധൃായങ്ങള്‍ ക്രിസ്തുവിന്‍റെ ജനനം മുത ക്കുള്ള ക്നാനായ ചരിത്രമാണ്. അനുബന്ധമായിട്ട് ക്നാനായ സമൂഹ സ്രിഷ്ടിയും, വളര്‍ച്ചയും, കാവ  പിതാവിനോടുള്ള അപേക്ഷയും, മാദ്ധൃസ്ത പ്രാര്‍ത്തനയും, നൊവേനയും, ക്നായിത്തോമായുടെ നാമത്തിലുള്ള ധൂപ പ്രാര്‍ത്ഥനയും, പൊതു റഫറന്‍സുകളും, സുറിയാനി അക്ഷരമാലകളും,  ശുദ്ധി പത്രവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.   ഈ പുസ്തകം ആദൃമായിട്ട് ഇറങ്ങിയത്  1998-  ആണ്.  രണ്ടാമത്തെ എഡീഷന്‍ ഇക്കഴിഞ്ഞ വര്‍ഷം 2017-  ഇറങ്ങി.  ധാരാളം പ്രാര്‍ത്ഥനകളും ഈ പുസ്തകത്തി  ഉള്‍പ്പെടുത്തിയിരിക്കുന്നതിനാ  അനുവാചകര്‍ക്ക് ഈ പുസ്തകവായന ഹ്യദൃമായിട്ടുള്ളൊരു ആത്മീയാനുഭവവും ആയിത്തീരും, തീര്‍ച്ച.  നമ്മള്‍ ക്നാനായക്കാര്‍ എങ്ങനെ യഥാര്‍ത്ഥ ക്നാനായക്കാരായി എന്ന് ഈ പുസ്തക വായന വഴി ദൈവം നമ്മോട് വെളിപ്പെടുത്തിത്തരുന്നു.  മാത്രമല്ല ക്നാനായ കത്തോലിക്കരുടേയും, യാക്കോബക്കാരുടേയും തായ് വഴികളും, നാള്‍ വഴികളും ഈ പുസ്തക പാരായണം വഴി നമുക്ക് ലഭിക്കുന്നു. ശീ. ചാണ്ടി ആന്‍ഡൂസ്, പൂമംഗലം രചിച്ച് 1998-  ഒന്നാം പതിപ്പായിട്ടും, 2017-  രണ്ടാം പതിപ്പായിട്ടും പ്രസിദ്ധീകരിച്ച ڇക്നാനായക്കാരുടെ ആദിമചരിത്രംڈ എന്ന 316 പേജുള്ള ഗവേഷണ പഠന ഗ്രന്ഥത്തിന്‍റെ പ്രതികള്‍ക്ക്, ജാഫി ഇന്‍റര്‍നാഷണ , പുത്തന്‍ പള്ളിക്കവല, കുറിച്ചി – 686532, ഫോണ്‍- 04812-430470.  പുസ്തക വില – 300 രൂപ. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.