2018 ജൂലൈ 7 ന് ചെൽട്ടൺ ഹാമിൽ നടത്തപ്പെടുന്ന 17-ാമത് UKKCA കൺവൻഷനിൽ അവതരിപ്പിക്കപ്പെടുന്ന ഫ്ലാഷ് മോബിലേയ്ക്ക് സ്വാഗതം.

മോളമ്മ  ചെറിയാൻ

വിദേശ മണ്ണിൽ ക്നാനായ വനിതകൾ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഘോഷിച്ച്,കന്ദീശങ്ങൾ കുടികൊള്ളുന്ന കർപ്പൂരപന്തലിലേയ്ക്ക് മിശിഹാ തിരുവുള്ളത്തെ ആനയിക്കും പോലെ ക്നായി തോമ്മായുടെ സ്വന്തം ജനത ഒരു ദേശത്തിന്റെ ആശയും ആവേശവും  നെഞ്ചിലേറ്റി പതറാത്ത വിശ്വാസത്തിന്റെ നേർ പകർപ്പായി പദം വയ്ക്കുന്നു.വിശ്വാസത്തിന്റെ അണയാത്ത അഗ്നിജ്വാലകൾ നിങ്ങളിൽ തെളിയിച്ചു കൊണ്ട് മുന്നേറ്റത്തിന്റെ പുതിയ മുഖം മലയാളത്തിന്റെ പുതിയ ഈണം പെൺശക്തിയുടെ പുതിയ ഗീതം രചിക്കുന്നു.വിജയപഥങ്ങൾ തിരയുന്ന കാല്പാടുകൾക്ക് വഴിതെളിക്കുന്ന ജ്വാലാ ഗീതങ്ങൾ, ചടുലപദങ്ങൾ; സാന്ദ്രമധുര ഗീതങ്ങൾ.UKKCWF നിങ്ങൾക്കായ് UKKCA യുടെ 51 യൂണിറ്റിലെയും വനിതകളേയും പ്രായഭേദമെന്യേ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച്‌ അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്ന്.പ്രവാസ ക്നാനായ വിശ്വാസ തീക്ഷ്ണ ജീവിതവീഥിയിൽ ഒരു പുതിയ ചുവട് വയ്പ്"തനിമതൻ  ചിലമ്പൊലി ‘’യെ കുറിച്ച് കൂടുതൽ അറിയുവാനും പങ്കെടുക്കുവാനും വേണ്ടി ഇതിന് നേതൃത്വം കൊടുക്കുന്ന ടെസ്സി മാവേലി ,ലീനുമോൾ  ചാക്കോ, മോളമ്മ  ചെറിയാൻ മിനു  തോമസ് പന്നിവേലിൽ ,മിനി ബെന്നി .ജെസ്സി  ബൈജു എന്നിവരെ ദയവായി ബന്ധപ്പെടുകഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.