ഡീക്കന്‍ പട്ടം സ്വീകരിച്ച് ലിവര്‍പൂളിലെ അനില്‍ ലൂക്കോസ്; യുകെയിലെ ക്നാനായ സഭയുടെ വളര്‍ച്ചയില്‍ ഒരു പൊന്‍ തൂവല്‍ കൂടി

യുകെയിലെ ക്നാനായ മക്കളുടെ സഭാ വളര്‍ച്ചയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തികൊണ്ട് ഡീക്കന്‍ അനില്‍ ലൂക്കോസ് ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹാനില്‍ നിും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് മൂു മണിക്ക് ലിവര്‍പൂള്‍ ക്രൈസ്റ്റ് ദ കിങ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു നട ഭക്തി സാന്ദ്രമായ ദിവ്യബലി മദ്ധ്യേയാണ് അനില്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചത്.കത്തീഡ്രല്‍ ദേവാലയം തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാിധ്യത്തില്‍ രണ്ടു തദ്ദേശിയ ഡീക്കന്മാരോടൊപ്പം ഡീക്കന്‍ അനില്‍ സഭാ വസ്ത്രങ്ങള്‍ അണിഞ്ഞപ്പോള്‍ യുകെയിലെ സീറോ മലബാര്‍ സമൂഹവും ക്നാനായ സമൂഹവും ക്നാനായ സമൂഹവും അഭിമാനപുളകിതമായി. ക്നാനായ സമുദായത്തിലെ ആദ്യത്തേതും സീറോ മലബാര്‍ സഭയുടെ മൂാമത്തെയും ഡീക്കനാണ് അനില്‍. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കമിനൊപ്പം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറല്‍ ഫാ: സജി മലയില്‍പുത്തന്‍പുരയും, ഫാ: സോജി ഓലിക്കലും ലിവര്‍പൂള്‍ അതിരൂപതയിലെ മറ്റ് വൈദികരും സഹകാര്‍മ്മികരായി.2013ല്‍ ഡീക്കന്‍ പട്ടത്തിന്‍റെ യോഗ്യതാ പരീക്ഷകള്‍ പാസ്സായ അനില്‍ മൂു വര്‍ഷത്തില്‍ അധികം നീണ്ടു നി പരിശീലനത്തിനൊടുവിലാണ് ഡീക്കന്‍ പട്ടത്തിനു യോഗ്യത നേടുത്. തന്‍റെ പരിശീലന കാലത്തു ഡീക്കന്‍ അനില്‍ കാണിച്ച കഠിനാധ്വാനത്തെയും അര്‍പ്പണ ബോധത്തെയും അനിലിന്‍റെ ഭാര്യ സോണി നല്‍കിയ പ്രചോദനത്തെയും അവര്‍ ഏറ്റെടുത്ത സഹനത്തെയും മാല്‍ക്കം പിതാവ് എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തു. യുകെയിലെ സഭാ വിശ്വാസികള്‍ക്കു ആത്മീയമായി പുത്തനുണര്‍വ് നല്‍കിയ സെഹിയോന്‍ ടീമിന്‍റെ മുഖ്യധാരാ പ്രവര്‍ത്തകനായിരുു ഡീക്കന്‍ അനില്‍.കൂടാതെ ഫാ: സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം കൊടുത്ത് 12,000ല്‍ അധികം വിശ്വാസികള്‍ പങ്കെടുത്ത ഡിസംബര്‍ 2013 മാസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍റെ അമരക്കാരനായിരുു അനില്‍. തുടര്‍് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തപ്പെട്ട അഭിഷേകാഗ്നി കണ്‍വന്‍ഷന്‍റെയും ചെയര്‍മാനായി തന്‍റെ സംഘാടക മികവ് തെളിയിച്ച വ്യക്തയാണ് ഡീക്കന്‍ അനില്‍.കോട്ടയം അതിരൂപതയിലെ പുത്തറ സെന്‍റ് തോമസ് ക്നാനായ പള്ളി ഇടവകാംഗമായ ഒഴുകയില്‍ ലൂക്കോസ്, പെണ്ണമ്മ ദമ്പതികളുടെ പത്രനാണ് ഡീക്കന്‍ അനില്‍. അറുനൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ പള്ളി ഇടവകാംഗമായ ചേലക്കല്‍ മത്തായി ലൂക്കോസ് ലീലാമ്മ ദമ്പതികളുടെ പുത്രിയായ സോണിയാണ് ഭാര്യ. ഇവര്‍ക്ക് ആല്‍ഫി, റുബീന, റിയോണ്‍, എലെന എീ നാലു മക്കളാമുള്ളത്.നാട്ടില്‍ നിുമെത്തിയ ഇരുവരുടെയും മാതാപിതാക്കളും അമേരിക്ക, സൗത്താഫ്രിക്ക, യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ നിുമായുള്ള നിരവധി ബന്ധുജനങ്ങളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഡീക്കന്‍ അനിലിന്‍റെ വാസ സ്ഥലമായ വിഗണിലെ ഇടവക ദേവാലയമായ സെന്‍റ് മേരീസ് പാരീഷ് ഹാളില്‍ അഭിനന്ദയോഗവും സ്നേഹവിരുും നടത്തപ്പെട്ടു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.