ഉഴവൂർ KCYLന് അഭിനന്ദന പ്രവാഹം

കണ്ണൂർ: KCYL അതിരൂപതാ സമിതിയുടെ സഹകരണത്തോടെ രാജപുരം, ചങ്ങലേരി ഫൊറോന സമിതികൾ സംയുക്തമായി നടത്തുന്ന നേതൃത്വ പരിശീലന കളരി “SPERANZA”  ജൂൺ 15 ന് വൈകിട്ട് 4 മണി മുതൽ കള്ളാർ OSH ആശ്രമത്തിൽ വച്ച് നടത്തുന്നു. ഈ പരിപാടിയുടെ മെഗാസ്പോൺസർ എന്നും വ്യത്യസ്തവും, പുതുമയാർന്നതുമായ പരിപാടികൾ നടത്തുന്ന ഉഴവൂർ KCYL ലാണ്. വലിയ ഇടവകകൾ ചെറിയ ഇടവകകളെ support ചെയ്യുന്ന സാഹോദര്യത്തിന്റെ സുന്ദരമായ നിമിഷങ്ങൾ. ക്നാനായക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന നന്മയുടെ  പുതിയ കാഴ്ചകൾ ഉഴവൂരിലെ ക്നാനായ യുവജനങ്ങളിലൂടെ.ഉഴവൂർ KCYL യൂണിറ്റ് ചാപ്ലിൻ ഫാ. തോമസ് പ്രാലേൽ, പ്രസിഡന്റ് ജോമി ജോസ് കൈപ്പരാട്ടിന്റെയും നേതൃത്വത്തിലുള്ള ടീമിനെ അഭിനന്ദിക്കുകയാണ് യുവജന സമൂഹം.അഭിനന്ദനങ്ങൾ ഉഴവൂർ Kcyl  അതോടൊപ്പം അവരെ പിന്തുണയ്ക്കുന്ന ഉഴവൂർ ഇടവകയിലെ നല്ലവരായ  സ്പോൺസർമാർക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.