കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും കെ.എ.സി.ഇ -യുടെ, ലോഗോ പ്രകാശനവും ഉദ്ഘാടനവും നടത്തപ്പെട്ടു

നീണ്ടൂർ : കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തപ്പെട്ടു. ഞായറാഴ്ച (10 June 2018) വി.കുര്ബാനയോടുകൂടി കെ.സി.വൈ.എൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ കാഴ്ച സമർപ്പണവും,തുടർന്ന് 2018 -2019 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം അഭി .മാർ കുരിയൻ മാത്യു വയലുങ്കൽ പിതാവ് നിർവഹിച്ചു. തദവസരത്തിൽ അതിരൂപത കെ.സി.വൈ.എൽ ഭാരവാഹികളെയും,നവാഗതർക്കും സ്വീകരണം നൽകി. കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ അഭിമാന പദ്ധതിയായ കെ.എ.സി.ഇ -യുടെ (Knanaya Academics Centre for Excellence) ഉദ്ഘാടനവും, ലോഗോ പ്രകാശനവും അഭി .മാർ കുരിയൻ മാത്യു വയലുങ്കൽ പിതാവ് അതിരൂപത കെ.സി.വൈ.എൽ ഡയറക്ടർ ശ്രീ. ഷെല്ലി.ആലപ്പാട്ടിനു നൽകി നിർവഹിച്ചു . 

K.A.C.E (Knanaya Academics Centre for Excellence,Neendoor) യുവജനങ്ങൾ ഭാവിതലമുറയ്ക്കു വാഗ്ദാനങ്ങളും,മാതൃകയുമാകണം എന്ന ലക്ഷ്യത്തിന്റെ അടിസ്ഥനത്തിൽ കെ.സി.വൈ.എൽ നീണ്ടൂർ യൂണിറ്റിന്റെ അഭ്യസ്തരായ യുവജനങ്ങൾ ഇടവകയിലുള്ളതും,ചുറ്റുപാടുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ ശെനി വരെ വൈകുന്നേരങ്ങളിൽ സിലബസ് അടിസ്ഥാനത്തിൽ ക്ലാസുകൾ എടുക്കുകയും,യുവജനങ്ങളെയും മറ്റും സർക്കാർ തൊഴിൽ മേഖലയിലേക്ക് വഴിയൊരുക്കാൻ പി.എസ.സി (P.S.C)ക്ലാസ്സുകളും ഈ പദ്ധതിയിൽ നടപ്പാക്കുന്നു. ഈ സംരഭത്തിന് ശക്തി പകരാൻ ഇടവകയിലുള്ള അധ്യാപകരും, വിവിദ അഭ്യസ്ത തൊഴിൽ മേഖയിലുള്ളവരും സേവനം ചെയ്യുന്നു. ഈ സംരംഭത്തിന്റെ വിജയത്തിന് ഏവരുടെയും സഹകരണവും,പ്രാർത്ഥനയും കാംഷിക്കുന്നു. 

ഫാ. സിറിയക് മറ്റത്തില്‍

nen1ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.