ഖത്തർ കെ. സി. വൈ. എൽ-ന് പുതിയ ഭരണസമിതി

ഖത്തർ കെ. സി. വൈ. എൽ – ന്റെ 2018 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡയറക്ടർ ബിജു സ്റ്റീഫന്റെ മേൽനോട്ടത്തിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ടോം ബേബി മാടപ്പള്ളിക്കുന്നേൽ (പ്രസിഡന്റ്), ഇമ്മാനുവേൽ അബ്രാഹം വെളിയത്ത് (സെക്രട്ടറി), ഐബി ബാബു ചെമ്മാനത്ത് (വൈസ് പ്രസിഡന്റ്), അലക്സ് ജോർജ്ജ് പോളയ്ക്കൽ (ജോയിന്റ് സെക്രട്ടറി), എമിൽ മാത്യു വെളിയത്ത് (ട്രഷറർ), ഷോണി സണ്ണി (എക്സിക്യുട്ടീവ് മെമ്പർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. "ക്നാനായ പ്രഭ ചൊരിയും ഖത്തറിൻ പ്രവാസ യുവരക്തം നമ്മൾ" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. പുതിയ ഭാരവാഹികളെ QKCA പ്രസിഡന്റും QKCYL ഡയറക്ടറുമായ ബിജു സ്റ്റീഫൻ, മുൻ QKCYL പ്രസിഡന്റ് ചാക്കോ പി. ജോണി എന്നിവർ അഭിനന്ദിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.