ഡോ. താര്‍സീസ് ജോസഫ് ഫൗണ്ടേഷന്‍ എഡ്യുക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ റവ. ഫാദര്‍ ടോമി തേര്‍വാലക്കട്ടയില്‍

കോട്ടയം: ഡോ. താര്‍സീസ് ജോസഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ എഡ്യുക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് എസ്.കെ.പി.എസ് ഗ്രൂപ്പ് ഓഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും വല്ലംബ്രോസന്‍ സഭയുടെ ഇന്ത്യയിലെ മുന്‍ സുപ്പീരിയര്‍ ജനറലും ആയിരുന്ന റവ. ഫാദര്‍ ടോമി തേര്‍വാലക്കട്ടയില്‍ അര്‍ഹനായി. പ്രശസ്തി പത്രവും പതിനായിരം രൂപയുമാണ് അവാര്‍ഡ്. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യരക്ഷാധികാരിയും മോണ്‍. ജോസഫ് വല്ലേപ്പറമ്പില്‍, ഡോ. എ.റ്റി ദേവസ്യാ, പ്രൊഫ. ഇ. ജോണ്‍ മാത്യു, പ്രൊഫ. കോശി നൈനാന്‍, ഡോ. വി. എ ജോസഫ് എന്നിവര്‍ ട്രസ്റ്റിന്‍റെ ഉപദേശക സമിതിയുമാണ്. ഡൊ. ആന്‍റണി കല്ലമ്പള്ളി, ഡൊ. ജി.എസ് ഗിരീഷ് കുമാര്‍, ഡോ. സെബാസ്റ്റ്യന്‍ ഐക്കര എന്നിവരുള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജൂണ്‍ 28 ന് കടുത്തുരുത്തി സെന്‍റ്.കുര്യാക്കോസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് അവാര്‍ഡ് ദാനം നടക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.