സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ കാരുണ്യസ്‌പര്‍ശവുമായി കരിങ്കുന്നം കെ.സി.വൈ.എല്‍. യൂണിറ്റ്‌

കരിങ്കുന്നം: സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച്‌  20 പാവപ്പെട്ട കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായി 10,000 രൂപ നല്‍കിക്കൊണ്ട്‌ കരിങ്കുന്നം കെ.സി.വൈ.എല്‍. യൂണിറ്റ്‌ മാതൃകയായി. കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ സ്റ്റെബിന്‍ സാജു കാവനാല്‍ മറ്റ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, യൂണിറ്റ്‌ ചാപ്ലയിന്‍ റവ. ഫാ. ഡോ. ആദോപ്പിള്ളില്‍, റവ. ഫാ. ജോസഫ്‌ വെള്ളാപ്പള്ളിക്കുഴിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ സി. ലിന്റ എസ്‌.ജെ.സിക്കാണ്‌ തുക കൈമാറിയത്‌.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.