മടമ്പം കോളജില്‍ മാര്‍ കുന്നശേരി അനുസ്‌മരണം നടത്തി

മടമ്പം: പി.കെ.എം. കോളജ്‌ ഓഫ്‌ എഡ്യുക്കേഷന്റെ സ്ഥാപകരക്ഷാധികാരിയായിരുന്ന മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്‌മരണവും എന്‍ഡോവ്‌മെന്റ്‌ വിതരണവും കോളജ്‌ ഓഡിറ്റോറിയത്തില്‍ നടത്തി. കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ ടി.എ. സ്വാഗതമാശംസിച്ചു. പ്രോ മാനേജര്‍ റവ. ഫാ. ജോസ്‌ നെടുങ്ങാട്ട്‌ അനുസ്‌മരണ പ്രഭാഷണവും എന്‍ഡോവ്‌മെന്റ്‌ വിതരണവും നടത്തി. സി. ജെസി എന്‍.സി, ഡോണ്‍ പി.ടി, ജോബി മാത്യു, റിയ മേരി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. പിതാവിന്റെ ജീവിതത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി `കര്‍മയോഗിയുടെ ധന്യപാദങ്ങളില്‍’ പ്രദര്‍ശിപ്പിച്ചു. അഞ്ചു മരിയ നന്ദി പറഞ്ഞു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.