പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ദൈവാലയത്തിൽ മാർ കുന്നശ്ശേരി മെത്രാപോലിത്തായുടെ ഒന്നാം ചരമ വാർഷികം നടത്തി.

പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ദൈവാലയത്തിൽ മാർ കുന്നശ്ശേരി മെത്രാപോലിത്തായുടെ ഒന്നാം ചരമ വാർഷികം നടത്തി. മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപോലീത്തായുടെ ജന്മനാടായ പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ദൈവാലയത്തിൽ വി. കുർബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ ഫാ. സജി മേക്കാട്ടേൽ അധ്യക്ഷൻ ആയിരുന്നു. പിതാവിന്റെ ഫോട്ടോ അനാചേദനം നടത്തി. S.K.P.S മാനേജർ ഫാ. ടോമി തെർവാലക്കട്ടയിൽ വാർഡ് മെമ്പർ ജോൺസൻ കൊട്ടുവാപ്പിള്ളി എന്നിവർ അനുസ്മരണ സന്ദേശം നടത്തി. യൂണിറ്റ് K.C.C പ്രസിഡന്റ്‌ ശ്രീ. സ്റ്റീഫൻ പെരുംപുഞ്ചയിൽ അനുസ്മരണ പ്രഭാഷണം നടത്തി. K.C.Y.L, പ്രസിഡന്റ്‌ ശ്രീ. റോണി സ്റ്റീഫൻ പെരുംപുഞ്ചയിൽ ഏവർക്കും സ്വാഗതം പറഞ്ഞു. K. C. W. A യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമതി സിസിലി ഒരപ്പാനിയേൽ കൃതജ്ഞത അർപ്പിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.