ക്നാനായ സംരക്ഷണ സമിതി യു. കെ യൂണിറ്റ് ഉത്ഘാടനം ജൂലൈ 1 ന് ബിർമിങ്ങ്ഹാമിൽ

ബിനീഷ് പെരുമാപ്പാടം

എൻഡോഗമസ്സിൽ അധിഷ്ഠിതമായി , ക്രിസ്തുവിന്റെ പാതയിലൂടെ സ്നേഹ പൂർണ്ണതയിൽ കെട്ടിപ്പെടുത്തിയിരിക്കുന്ന കോട്ടയം രൂപതയുടെ ആഗോള അൽമായ സമിതിയാണ് KSSS : കനാനായ ജനതയ്ക്ക് അജപാലന ശുശ്രൂക്ഷ , എൻഡോഗമസ്സിൽ അധിഷഠതമായ ഇടവകകൾ, തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്  നേരിന്റെയും സത്യത്തിന്റെയും പാത സ്വീകരിച്ചു കൊണ്ട്,  സമുദയത്തിന്റെ  വളർച്ചചയുടെ നേത്രു നിരയിൽ  എക്കാലവും ഉണ്ടായിരുന്ന സമുദായ സ്നേഹികളുടെ കൂട്ടായ്മയാണ് KSSS. ക്നാനായ സംരക്ഷണ സമതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് യു കെ യിലെ എല്ലാ സമുദായ സ്നേഹികളെയും  ജൂലൈ 1_തിയതി ഞായറാഴ്ച (01-07-18 ) ബിർമിങ്ങ് ഹാമിലേക്ക് സ്വാഗതം ചെയ്യുകയാണ്. ജന്മം കൊണ്ടും വംശ  ശുദ്ധിയിലൂടെ കർമ്മവും ചെയ്ത് നൂറ്റാണ്ടുകളായി പാലിച്ച് പോരുന്ന പൈതൃകവും പാരമ്പര്യവും ഒട്ടും ചോർന്ന് പോകാതെ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്ത്, കാത്ത് സൂക്ഷിക്കുവാൻ നമ്മൾ ഒരോ ക്നാനായക്കാരും പ്രതിജ്ഞാബദ്ധരാണ് . അതാണ് KSSSന്റെ ലക്ഷ്യവും . എല്ലാ  ക്നാനായക്കാരെയും ബിർമ്മിങ്ങ് ഹാമിലേയ്ക്ക്   ക്ഷണിച്ചു കൊള്ളുന്നു. ,

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.