ദുബായ് KCYL ന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു.

ദുബായ് KCYL ന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു.       

‘രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള മൂന്നാമത് രക്തദാന ക്യാമ്പ് 2018 ജൂൺ മാസം 1 തീയതി രാവിലെ 11 മണിക്ക് ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെട്ടു. ദുബായ് KCYL അംഗങ്ങളും KCC ദുബായ് കുടുംബാംഗങ്ങളും ഉൾപ്പെടെ 50 ഓളം പേർ ഈ സത്കർമ്മത്തിൽ പങ്കുചേർന്നു. രക്തദാനത്തിനു ശേഷം കെസിസി ദുബായ് കുടുംബനാഥൻ ശ്രീ. മനു എബ്രഹാം നടുവത്തറ ആശംസകൾ അറിയിച്ചു സംസാരിക്കുകയും തുടർച്ചയായി മൂന്നാം വർഷവും തുടർന്നുവരുന്ന ഈ പ്രവർത്തനത്തിന് ദുബായ് KCYL നു പ്രത്യക അഭിനന്ദനം അറിയിക്കുകയും ചെയ്തു. തുടർന്ന് KCYL പ്രസിഡന്റ് ശ്രീ ജിക്കു ജോൺ പുതിയവീട്ടിൽ എല്ലാവർക്കും നന്ദി അറിയിക്കുകയും വരും വർഷങ്ങളിൽ ഇതുപോലുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് 2 മണിയോട് കൂടി ക്യാമ്പയിൻ അവസാനിക്കുകയും ചെയ്തു.

dubaidubai1 dubai2 dubai3 dubai4ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.