ഖത്തർ ക്നാനായ അസോസിയേഷൻ വനിതാസംഗമം നടത്തി* 

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ അംഗങ്ങളായ സ്ത്രീകൾക്കായി കൂട്ടായ്മ സംഘടിപ്പിച്ചു. മെയ് 17 വ്യാഴാഴ്ച വൈകുന്നേരം ബർവാ സിറ്റിയിലെ പാർക്കിൽ നടത്തിയ സംഗമത്തിൽ വിവിധ വിനോദപരിപാടികളുമായി നിരവധി സ്ത്രീകൾ പങ്കെടുത്തു. ഖത്തറിലെ ക്നാനായ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധം വളർത്തുന്നതിൽ സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നടത്തിയ ഈ സംഗമത്തെ സംഘടനയിലെ വനിതകൾ അത്യധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിപാടികൾക്ക് QKCA വൈസ് പ്രസിഡന്റ് ജിനു പോൾ, ജോയിന്റ് സെക്രട്ടറി സജിമോൾ ഷിബു എന്നിവർ നേതൃത്വം നൽകി.

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.