കുടുബത്തോടൊപ്പം ആസ്വദിക്കുവാൻ നല്ലൊരു ചിത്രം -തിയേറ്ററുകളെ കീഴടക്കി സ്റ്റെബിയുടെ പ്രേമാഞ്ചലി കുതിക്കുന്നു

63714162.cmsയു കെ കെ സി എ മുൻ ജനറൽ സെക്രട്ടറിയായ സ്റ്റെബി ചെറിയാക്കൽ നിർമിച്ച ചിത്രമായ പ്രേമാഞ്ചലി ജൂൺ ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് .സിനിമ കണ്ടിറങ്ങിയവരെല്ലാം തന്നെ കുറെ കാലങ്ങൾക്ക് ശേഷം കണ്ട നല്ല ഒരു കുടുബ ചിത്രം എന്ന് വിലയെഴുതി കഴിഞ്ഞു. കരിങ്കുന്നം സ്വദേശിയായ സ്റ്റെബി ചെറിയാക്കലിന്റെ ഈ ചിത്രത്തിന്റെ വിജയത്തിൽ ക്നാനയക്കാരായ നമ്മൾക്ക് ഓരോരുത്തർക്കും അഭിമാനിക്കാം. ഈ  ഗംഭീര ചിത്രത്തിന്റെ  സംവിധാനം നിർവഹിച്ചിരിക്കുന്നത് സുരേഷ് നാരായണൻ ആണ്.വ്യത്യസ്തമായ കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ടുപോവുന്ന സിനിമ തീവ്രമായ പ്രണയവും തറവാടുമായി ബന്ധപ്പെട്ട പഴയ ആചാരങ്ങളുമൊക്കെ നിറഞ്ഞതാണ്.ഹാരിസും മോന്സിയും നായികാ നായകന്മാരാവുന്ന ചിത്രത്തിൽനവഗതരുടെ ഒരു വലിയ നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.തുടക്കകാരുടെ പതർച്ച ഒന്നും ഇല്ലാതെ തന്നെ എല്ലാവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി എന്ന് തന്നെ പറയാം.കേന്ദ്ര കഥാപാത്രം ആയ അഞ്ജലിയെ അവതരിപ്പിച്ചിരിക്കുന്നത് ജസ്‌നിയ ജയദീഷ് ആണ്. സോഷ്യൽ മീഡിയയിൽ ഡബ്‌സ്മാഷിലൂടെയും ഡാൻസ് പ്രോഗ്രാമുകളിൽ കൂടെയും നമുക് പലർക്കും സുപരിചിതയായ ജസ്നിയയുടെ വെള്ളിതിരയിലേക്കുള്ള അരങ്ങേറ്റം മികവുറ്റതാക്കി.33985731_2058977777698458_5301595518651072512_nസിനിമാ ലോകത്തെ സംഗീതജ്ഞനാണ് അനന്ദനാരായണ സ്വാമികൾ.ഇപ്പോൾ മൈഥിലിയാണ് സ്വാമിയുടെ ലോകം.മൈഥിലിയും ഹരിയും തമ്മിൽ ഉടലെടുക്കുന്ന പ്രണയവും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയ്ക്ക് ആധാരം.ചിത്രത്തിലേക്ക് കടന്നാൽ ഫാന്റസിയും ലൗ ഡ്രാമയും ഇടകലർന്ന ചിത്രം മികച്ച ഒരു കാഴ്ചനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് , മികച്ച അദ്യ പകുതിയും തൃപ്തികരമായ ക്ലൈമാക്സും നൽകുന്ന ചിത്രം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കൂടുതൽ ചടുലത കൈവരിക്കുന്നു .മാറമ്പള്ളി സുഭദ്ര എന്ന കഥാപാതത്തെയാണ് ശ്വേതാ മേനോൻ അവതരിപ്പിക്കുന്നത്. മന്ത്ര തന്ത്രങ്ങൾ അറിയാവുന്ന, സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന, “ന സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്ന വാക്യത്തോട് കലഹിക്കുന്ന സ്ത്രീയാണ് സുഭദ്ര.ഒരുകൂട്ടം പുതുമുഖങ്ങളെ ചിത്രത്തിൽ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. ഹാരിഷ്,ഹരികേശ്,മോസിൽ,മാനസി,ഡയാന,ജസ്‌നിയ,രമ്യശ്രീ തുടങ്ങി എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചു.ഇവരെ കൂടാതെ സീനിയർ താരങ്ങളായ ദേവൻ,ബാബു നമ്പൂതിരി, മോഹൻ ശർമ്മ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.എടുത്തു പറയേണ്ട അഭിനയ മികവുമായി ശ്വേതാ മേനോനും നിറഞ്ഞു നിന്നു.രതീഷ് എം ഈണം നൽകിയ ഗാനങ്ങൾ കാതുകൾക്ക് ഇമ്പം നൽകുന്നത് ചിത്രത്തിന്റെ മൂടിനോട് ചേർന്ന് നിൽക്കുന്നതും ആയിരുന്നു.സുധീർ കെ സുധാകരന്റെ ഛായാഗ്രഹണവും പ്രത്യേക പരാമർശം അർഹിക്കുന്നു.ആക തുകയിൽ എല്ലാവരും കുടുംബസമേതം കണ്ടിരിക്കേണ്ട മികച്ച ഒരു ഫാമിലി എന്റർ ടൈനറായി പര്യവസാനിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.ആദ്യ സിനിമ എന്ന നിലയിൽ സംവിധായകനും അഭിമാനിക്കാം ഈ ചിത്രത്തെ ഓർത്ത് .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.