കുമരകം KCYL സംഘടിപ്പിച്ച അതിരൂപതാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കൈപ്പുഴ ജേതാക്കൾ

കുമരകം ;    കുമരകംKCYL സംഘടിപ്പിച്ച അതിരൂപതാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കൈപ്പുഴ ജേതാക്കൾ .    സമ്മാനങ്ങൾ സന്തോഷ് ട്രോഫി വൈസ് ക്യാപ്ൻ സീസൺ സെൽവനിൽ നിന്നും ഏറ്റുവാങ്ങി .     ഒന്നാം സമ്മാനം 7501/- രൂപയും ടിജോ ഓണശ്ശേരിൽ മെമ്മോറിയൽ ട്രോഫിയും കൈപ്പുഴ സ്വന്തമാക്കി .   പുന്നത്തുറ ടീം രണ്ടാം സമ്മാനമായ 5501/- രൂപയും മത്തായി വാലയിൽമെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കി . ഫൈനലിൽ കൈപ്പുഴ 1-0 ക്കു പുന്നത്തുറയെ തോൽപിച്ചു .   അലക്സ് നഗറിനെ 3-0 ക്കു തോൽപിച്ചു 3501/- രൂപയും ജോയ് മേലുവള്ളിൽ മെമ്മോറിയൽ ട്രോഫിയും അറുനൂറ്റിമംഗലം സ്വന്തമാക്കി . നാലാം സ്ഥാനം 2501/- രൂപയും ഏലിയാമ്മ വെന്ദനശേരിൽ മെമ്മോറിയൽ ട്രോപിയും അലക്സ് നഗർ സ്വന്തമാക്കി .  ടൂർണഖമെന്റിലെ ഏറ്റവും മികച്ച താരനു ജോസിൻ മൂത്തിരയാശ്ശേരിൽ സ്പോൺസർ ചെയ്ത ഗോൾഡൻ ബൂട്ടും , കുവൈറ്റ് KCYL സ്പോൺസർ ചെയ്ത 2000 രൂപയും alexനഗറിന്റെ സ്റ്റെബിൻ ബെന്നി സ്വന്തമാക്കി.     വള്ളാറപ്പള്ളി പിള്ളേർ സ്പോൺസർ ചെയ്ത ഗോൾഡൻ ഗ്ലൗ നു പുന്നത്തുറയുടെ ഗോളി ഐവിൻ ജോഷി അർഹനായി .  മികച്ചതാരമായി ഫൈനലിലെ സുവർണ ഗോൾ നേട്ടത്തിലൂടെ കൈപ്പുഴയെ വിജയത്തിലെത്തിച്ച ജോർജ് കൈപ്പുഴ തിരഞ്ഞെടുക്കപ്പെട്ടു .    പങ്കെടുത്ത മറ്റെല്ലാ ടീമുകൾക്കും സംമ്മാനങ്ങളും മെഡലുകളും നൽകി ആദരിച്ചു .   സമാപനത്തിൽ വിശിഷ്ട അഥിതി ആയി വന്ന സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന്റെ വൈസ് ക്യാപ്റ്റൻ സീസൺ ശെൽവന് വമ്പിച്ച സ്വീകരണം നൽകി .   സമ്മേളനത്തിൽ യൂണിറ്റ് ചാപ്ലയിൻ ,ഫാ . ജെയിംസ് പൊങ്ങാനായിൽ, മുൻ KCYL അതിരൂപത പ്രസിഡന്റ് ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശേരിൽ  എന്നിവർ ആശംസകൾ നേർന്നു .     മത്സരങ്ങൾക്ക് ജിനു കായപ്പുറം , റ്റിജിൻ ചെനാത്തു , ജോണി പതിനഞ്ചിൽച്ചിറ , അലൻ പള്ളിച്ചിറ , ജെറിൻ കൊച്ചുപറമ്പിൽ , ജസ്റ്റിൻ പാർക്കശേരിൽ , ജെസ്‌മോൻ മൂലയിൽ , ജിൻസ് പൂത്തറ എന്നിവർ നേതൃത്വം നൽകി . 

ft1 ft2 ft3 ft4 ft5 ft6 ft7 ft8 ft9 ft10ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.