കടുത്തുരുത്തി ഇടക്കരയിൽ ഇ.എം മത്തായി  (84) നിര്യാതനായി. Live Available

 

കടുത്തുരുത്തി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ സഹകാരിയും കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിന്റെ സ്ഥാപക അംഗവുമായ ഇടക്കരയിൽ ഇ.എം. മത്തായി (84) നിര്യാതനായി. സംസ്കാരം. 17.4.2018 ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി വലിയപള്ളി കുടുംബകല്ലറയിൽ സംസ്കരിക്കുന്നതും ആണ്. ഭാര്യ പരേതയായ ഏലിയാമ്മ അരീക്കര വട്ടത്തൊട്ടി കുടുംബാംഗമാണ്.
മക്കൾ: ജിൻസി മോൾ, കുഞ്ഞുമോൾ (അയര്‍ലണ്ട്), ജോസ്മോൻ സോണിയാമോൾ (ന്യൂസിലാന്റ്).
മരുമക്കൾ: സലിം താമരപ്പള്ളിൽ (റാന്നി), സൈബു നിരപ്പുകാട്ടിൽ(പിറവം),  സോണിയ മുടക്കാലില്‍ (വള്ളിച്ചിറ),  ബോബി പുതിയമഠം (ചിങ്ങവനം).       
പരേതന്‍ കടുത്തുരുത്തി  സഹകരണ  ആശുപത്രിയുടെ സ്ഥാപകാ ംഗം, വൈക്കം  താലൂക്ക് ഓട്ടോറിക്ഷ സഹകരണസംഘം പ്രസിഡന്റ്,കടുത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ മെമ്പർ (41-61). കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോട്ടയം ഡിസിസി മെമ്പർ, ഐഎൻടിയുസി യൂണിയൻ പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്, പിഡബ്ല്യുഡി കോൺട്രാക്ടർ, റേഷൻ ഹോൾസെയിൽ വ്യാപാരി, ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻറ്, കടുത്തുരുത്തി വലിയ പള്ളിയിലെ ട്രസ്റ്റി, കേര വികസന സമിതി അംഗം, എന്നീനിലകളിൽ കടുത്തുരുത്തിയിൽ സജീവമായിരുന്നു.
ആദ്യകാലം ആതുരസേവനരംഗത്ത് സഹകരണാശുപത്രിക്കായി സ്വന്തം വീട് വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖർ ഭവനത്തിലെത്തി അനുശോചനം അറിയിച്ചു. 
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും Link 

https://www.facebook.com/knanayapathram/videos/1664024387012600/
https://www.facebook.com/knanayapathram/videos/1663970923684613/
https://www.facebook.com/knanayapathram/videos/1663914837023555/

https://www.facebook.com/knanayapathram/videos/1663873453694360/                                                                                                                      https://www.facebook.com/knanayapathram/videos/1664219586993080/ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.