ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതാ തലത്തില്‍വോളിബോള്‍ വടംവലി മത്സരങ്ങള്‍ മ്രാല സെന്റ് പീറ്റര്‍ ആന്റ് പോള്‍സ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതാ തലത്തില്‍വോളിബോള്‍ വടംവലി മത്സരങ്ങള്‍ മ്രാല സെന്റ് പീറ്റര്‍ ആന്റ് പോള്‍സ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ 2018 ഏപ്രില്‍ 13, 14, 15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്നു. ഏപ്രില്‍ 13  വെള്ളിയാഴ്ച 5 പി.എം. ന് വോളിബോള്‍ മത്സരങ്ങള്‍ മ്രാല പള്ളിവികാരി റവ. ഫാ. ഏബ്രഹാം പാറടിയിലിന്റെ അധ്യക്ഷതയില്‍ കെ.സി.സി. അതിരൂപതാ പ്രസിഡന്റ് ശ്രീ. സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 15 ഞായറാഴ്ച 3 പി.എം. ന് വടംവലി മത്സരങ്ങള്‍ ബഹു. കാഞ്ഞാര്‍ സി.ഐ. ശ്രീ. മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി റവ. ഫാ. ജോര്‍ജ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തികള്‍ പങ്കെടുക്കും. റവ. ഫാ. ഏബ്രഹാം പാറടിയില്‍ രക്ഷാധികാരിയും തൂഫാന്‍ തോമസ് ജനറല്‍ കണ്‍വീനറുമായി ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു.സമ്മാനങ്ങള്‍ : വോളിബോള്‍ 1-ാം സമ്മാനം (ഉതുപ്പ്കുട്ടി ചാപ്പോറ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 15000 രൂപയും), 2-ാം സമ്മാനം (ജോണ്‍ ചാമപ്പാറ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 10000 രൂപയും), 3-ാം സമ്മാനം (ഓനന്‍കുട്ടി മലേപ്പറമ്പില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5000 രൂപയും), 4-ാം സമ്മാനം (ജോസഫ് നിര്‍ണാംതൊട്ടിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 1000 രൂപയും). വടംവലി: 1-ാം സമ്മാനം (ജോസ് പുന്നൂസ് ഇല്ലിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 10000 രൂപയും), 2-ാം സമ്മാനം (മറിയാമ്മ ജോസഫ് പുന്നമറ്റത്തില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 7000 രൂപയും), 3-ാം സമ്മാനം (സിറിയക് ആലപ്പാട്ട് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5000 രൂപയും), 4-ാം സമ്മാനം (മത്തായി മത്തായി പുതുക്കുളത്തില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 3000 രൂപയും) കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9446028541, 9846454249. ഗ്രാന്റ് സ്‌പോണ്‍സര്‍ സജി തോമസ് മുല്ലപ്പള്ളി & ഫാമിലി യു.എസ്.എ.Link 
https://www.facebook.com/keralapathram/videos/2557934287764932/

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.