ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും സമുദായ ബോധവല്‍ക്കരണ സെമിനാറും പിറവത്ത്  Live Available

ആഗോള വ്യാപകമായി ക്‌നാനായ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുവാനും, ക്‌നാനായ സമുദായത്തിന്റെ ജീവനാഡിയായ സ്വവംശവിവാഹനിഷ്ഠയെന്ന മഹനീയ പാരമ്പര്യം സംരക്ഷിക്കുവാനുമായി രൂപംകൊടുത്ത അല്‍മായരുടെ കൂട്ടായ്മ ക്‌നാനായ സമുദായ സംരക്ഷണസമിതി യുടെ പ്രവര്‍ത്തനോദ്ഘാടനം 2018 ഏപ്രില്‍ 15 ന് 2 മണിക്ക് പിറവം കമ്പാനിയന്‍സ് ക്ലബ്ബില്‍വച്ച് മുന്‍ കെ.സി.സി. പ്രസിഡന്റും രൂപതയിലെ ഭരണ നിര്‍വഹകണ ബോഡികളില്‍ അംഗവുമായിരുന്ന ബഹു. പ്രൊഫ. ബേബി കാനാട്ട് നിര്‍വ്വഹിക്കുന്നതാണ്. ഇതേ തുടര്‍ന്ന് അല്‍മായര്‍ക്കുവേണ്ടി സമുദായ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നതാണ്.
പതിനാറ് നൂറ്റാണ്ടുകള്‍ പിന്നിട്ട തെക്കുംഭാഗ സമുദായം നശിച്ചുപോകാനുള്ള എല്ലാ സാദ്ധ്യതകളും മുന്നില്‍ കണ്ടുകൊണ്ട് പരിമിതികളൊന്നുമില്ലാത്ത, സ്വതന്ത്രമായ ചിന്തകളും കൃത്യമായ കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുവാനായി ഒരു മുന്നണി അനിവാര്യമായിത്തീര്‍ന്നതിനാലാണ് ഈ കൂട്ടായ്മ ജന്മംകൊള്ളുന്നത്. നിലവിലുള്ള സാഹചര്യങ്ങളില്‍ സത്യമെന്തെന്നറിയാന്‍ ജനം ഇരുട്ടില്‍ തപ്പുകയാണ്. ആ ജനത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍വേണ്ടിയാണ് ഈ സമിതി. സഭയ്‌ക്കോ  സമുദായത്തിനോ, സംഘടനകള്‍ക്കോ സംവിധാനങ്ങള്‍ക്കോ എതിരായി പ്രവര്‍ത്തിക്കാന്‍ ഈ സമിതി ഒരുക്കമല്ല. മറിച്ച് ഇന്നും നാളെയും എന്നും ഞാനൊരു ക്‌നാനായക്കാരനാണെന്ന് അഭിമാനപൂര്‍വ്വം പറയാനുള്ള സാഹചര്യം സൃഷ്ടിക്കുക ആയിരിക്കും ഈ സമിതിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് എല്ലാ സമുദായ സ്‌നേഹികളേയും ഈ കൂട്ടായ്മയിലേക്കും പിറവത്തേക്കും സ്വാഗതം ചെയ്യുകയും ഇതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു   Link 
https://www.facebook.com/knanayapathram/videos/1662096020538770/ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.