സ്‌കോട്ടീഷ് ക്‌നാനായ സംഗമം ആപ്തവാക്യം പ്രഖ്യാപിച്ചു.

.എഡിന്‍ബറോ: 2018 ജൂണ്‍ 9 ശനിയാഴ്ച സ്‌കോട്ട്‌ലാന്റിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ വച്ച് നടക്കുന്ന സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു.
'പൈതൃകം പേറി മറുനാട്ടില്‍ ക്‌നാനായ മക്കള്‍ ഒരുമയോടെ' എന്ന ആപ്തവാക്യം സ്‌കോട്ടീഷ് ക്‌നാനായ സംഗമം ആഘോഷകമ്മറ്റി ചെയര്‍മാന്‍ ജോജോ മേലേടം (Jojo Meledom) ആണ് പ്രഖ്യാപിച്ചത്. എഡിന്‍ബര്‍ഗ് യൂണിറ്റിലെ ക്രിസ്റ്റി ബിജു എടമ്പാടം (Christy Biju Edampadam) ആണ് സമ്മാനാര്‍ഹമായ ആപ്തവാക്യം രചിച്ചത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.