വിശ്വാസ പരിശീലനവാർഷികവും ഡിജിറ്റൽ ന്യൂസ് പേപ്പർ പ്രകാശനവും നടന്നു.  

 പിറവം: പിറവം ഹോളി കിംഗ്സ് സൺഡേ സ്കൂളിൽ വിശ്വാസ വിരുന്നിനോടനുബന്ധിച്ച് വിശ്വാസ പരിശീലന വാർഷികവും, ഡിജിറ്റൽ ന്യൂസ് പേപ്പർ പ്രകാശനവും നടന്നു. വിശ്വാസ പരിശീലന വാർഷികം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി വികാരി വെരി.റവ.ഫാ.ഡോ. തോമസ് ആദോപ്പിളളിൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ സഹവികാരി റവ.ഫാ.മിഥുൻ           വലിയപുളിഞ്ചാക്കിൽ , നഗരസഭ കൗൺസിലറും പി .റ്റി .എ അംഗവുമായശ്രീമതി ജിൻസി രാജു, മുൻ സൺഡേ സ്കൂൾ. അധ്യാപകൻ ശ്രീ. മത്തായി പുതിയ കുന്നേൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇടവക തലത്തിൽ ഈ വർഷം ബെസ്റ്റ് ടീച്ചർ അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി. സിംലി ജിജിമോൻ നെല്ലിക്കുഴിയാണ്.  ശ്രീമതി. സിംലിയുടെ മറുപടി പ്രസംഗവും, സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. യോഗത്തിൽ സി. അൽഫോൻസി സ്വാഗതവും, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു ജോസഫ് ചക്കാലയിൽ നന്ദി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഷാന്റി  ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.ഈ വർഷത്തെ വിശ്വാസ വിരുന്നിന്റെ 5 ദിവസത്തെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് 'ഹോളി കിംഗ്സ് വോയ്സ് ' എന്ന പേരിൽ ഡിജിറ്റൽ ന്യൂസ് പേപ്പർ തയ്യാറാക്കി. ഡിജിറ്റൽ ന്യൂസ് പേപ്പറിന്റെ പ്രകാശന കർമ്മം ബഹുമാനപ്പെട്ട വികാരിയച്ചൻ നിർവ്വഹിച്ചു.യോഗത്തിൽ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

unnamed-4 unnamed-5ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.