അൽ ഐൻ കെ സി സി യ്ക്ക് നവനേതൃത്വം.

അൽ ഐൻ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ 2018 ലെ ഭാരവാഹികളെ ബെന്നി അപ്പോഴിപറമ്പിലിന്റെ ഭവനത്തിൽ നടന്ന പൊതു യോഗത്തിൽ തിരഞ്ഞെടുത്തു .ജോബി ജോർജ് കൂവക്കാട്ടിൽ പ്രസിഡന്റ് ആയും സൈജു തോമസ് കുഴിമ്പറമ്പിൽ സെക്രട്ടറി ആയും സ്‌ഥാനമേറ്റു . ട്രഷർ: ബെന്നി കുര്യൻ  തൂമ്പിപറമ്പിൽ , വൈസ് പ്രസിഡന്റ്: ഫിനു ജിനോയ് കവലക്കൽ , ജോയിന്റ് സെക്രട്ടറി: സുനിൽ ജോസഫ് ഓണശേരിയിൽ, എന്റർടൈമന്റെ കോ ഓഡിനേറ്റർസ് : ബിനോയി ജോൺ തയ്യിൽ, റൂബി ബിജു കുന്നത്ത്, കെ സി സി യുഎഇ കോ ഓഡിനേറ്റസ് പ്രിൻസ് ലൂക്കോസ് പുതിയകുന്നേൽ ( കെ സി സി യു എ ഇ ട്രഷർ), ബിനോയി പുതിയകുന്നേൽ എന്നിവരാണ്.

ഭാവി കാര്യപരിപാടികൾ സെക്രട്ടറി സൈജു തോമസ് വിശദീകരിച്ചു. അൽ ഐൻ ക്നാ സ്പോർട്സ് ഡേയും പെസഹാ ദിനാചരണവും ഫാമിലി ഓവർ നൈറ്റ് പ്രോഗ്രാമും നടത്തുവാൻ തീരുമാനിച്ചു . പ്രസിഡന്റ് ജോബി കൂവക്കാട്ടിൽ പുതിയ കമ്മിറ്റി മെമ്പേഴ്സ്നെ സ്വാഗതം ചെയ്യുകയും പോയ വർഷത്തെ ഭാരവാഹികൾക്ക് നന്ദി അറിയിക്കുകയും ചെയ്തു  പുതിയ നേതൃത്വത്തിന് അൽ ഐൻ കുടുംബയോഗത്തിന്റെ ആശംസകൾ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.