കുടിയേറ്റ നന്മയുടെ പുഷ്‌പങ്ങളാണ്‌ മിഷനറിമാരും സന്യസ്‌തരും: മാര്‍ മാത്യു മൂലക്കാട്ട്‌

ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന മിഷനറി സന്യസ്‌ത സംഗമത്തിന്‌ തുടക്കമായി. ഗ്വാളിയാര്‍ രൂപത മെത്രാന്‍ ബിഷപ്പ്‌ തോമസ്‌ തെന്നാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലിത്ത സംഗമം ഉദ്‌ഘാടനം ചെയ്‌തു. കുടിയേറ്റ നന്മയുടെ പുഷ്‌പങ്ങളാണ്‌ മിഷനറിമാരും സന്യസ്‌തരും എന്ന്‌ വി. കുര്‍ബാന മദ്ധ്യേ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.ഫാ. സ്റ്റിഫന്‍ ജയരാജ്‌ സെമിനാര്‍ നയിച്ചു.

unnamed-1 unnamed-2 unnamed-3 unnamed-4 unnamed-5ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.