കോട്ടയം അതിരൂപത ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനത്തിന്‍റെ ആവേശത്തില്‍

മലബാര്‍-കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 1943 ല്‍ ഫെബ്രുവരി 2-ാം തിയതി രാജപുരത്തേക്കും അതേ വര്‍ഷം മെയ് മാസം 6-ാം തിയതി മടമ്പത്തേക്കും നടന്ന ഐതിഹാസികമായ ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഏപ്രില്‍ 13,14 തിയതികളില്‍ കോട്ടയം അതിരൂപതയുടെ മലബാര്‍ റീജിയണ്‍ അജപാലന കേന്ദ്രമായ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടത്തപ്പെടും. കോട്ടയം അതിരൂപത അഭിമാനപൂര്‍വ്വം നെഞ്ചോട് ചേര്‍ക്കുന്ന ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷങ്ങള്‍ക്കായി ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ക്നാനായ മക്കള്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ എത്തിച്ചേരും. 2015 ല്‍ ഉദ്ഘാടനം ചെയ്ത ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ നډയുടെ ചരടില്‍ കോര്‍ത്തിണക്കിയ വിവിധ കര്‍മ്മ പദ്ധതികള്‍ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്തിയതിന്‍റെ സന്തോഷ നിറവിലാണ് മലബാറിലെ ക്നാനായ മക്കള്‍ ജൂബിലി സമാപനം ആഘോഷിക്കുന്നത.് 2015 ഫെബ്രുവരി മാസം 2-ാം തിയതി കുടിയേറ്റ ഭൂമിയായ  രാജപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ കമ്മിഷനുകളുടെ നേതൃത്വത്തില്‍ വിശ്വാസ- സമുദായ- സാമുഹിക തലങ്ങളിലുളള വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി കൊണ്ടുളള ക്രിയത്മകമായ കര്‍മ്മ പരിപാടികള്‍ ജൂബിലി വര്‍ഷം ആവിഷ്കരിച്ചത്.

   പ്ലാറ്റിനം ജൂബിലി വര്‍ഷം വിവിധ സാമുദായിക സംഘടനകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകള്‍ നടത്തപ്പെട്ടു. യുവജന സംഗമം – ഐക്യം 2017 , മാതൃ-പിതൃ സംഗമം, കുടിയേറ്റ പ്രേഷിത സംഗമം, എയ്ഞ്ചല്‍സ് മീറ്റ്, മതദ്ധ്യാപക സംഗമം, അധ്യാപക – അനധ്യാപക സംഗമം, ദൈവാലയ ശുശ്രുഷകരുടെ സംഗമം, മിഷിനറി സന്ന്യസ്ത സംഗമം, സമര്‍പ്പിത സംഗമം, വൈദിക സംഗമം, 75 വയസ്സിന് പ്രായം ചെന്നവരുടെ സംഗമം, ജൂബിലി കലാ-കായിക മത്സരങ്ങള്‍,  കുടിയേറ്റ പ്രേഷിത സംഗമങ്ങള്‍ തുടങ്ങിയ കൂട്ടായ്മകള്‍ പ്ലാറ്റിനം ജൂബിലിയെ അവിസ്മരണീയമാക്കി. വിവിധ പ്ലാറ്റിനം ജൂബിലി കര്‍മ്മ പദ്ധതികള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ക്രിയാത്മകമായി ആവിഷ്ക്കരിക്കുവാന്‍ കഴിഞ്ഞു.ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, സാമുദായ ബോധവത്കരണ ക്ലാസുകള്‍, പ്ലാറ്റിനം ജൂബിലി ഭവന നിര്‍മ്മാണ പദ്ധതി, കാരുണ്യ സ്പര്‍ശം പദ്ധതി, പ്ലാറ്റിനം സ്റ്റാഴ്സ് പദ്ധതി, ജൈവഗ്രാമം പദ്ധതി, ആരോഗ്യ സംരക്ഷണ പദ്ധതി, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, വരുമാന സംരംഭകത്വ പദ്ധതി. ഈ പദ്ധതിയിലൂടെ ജാതി മത ഭേദമെന്യേ ഏവര്‍ക്കും ജൂബിലി നډകള്‍ കൈമാറുവാന്‍ സാധിച്ചു. മലബാറിലെ ക്നാനായ പൂര്‍വ്വികര്‍ പകര്‍ന്നു നല്‍കിയ ക്നാനായ കുടിയേറ്റ വീര്യം സിരകളില്‍ ഒഴുകുന്ന ഇന്നത്തെ തലമുറ ഏപ്രില്‍ 8-ാം തിയതി എല്ലാ ദൈവാനുഗ്രഹത്തിനും നന്ദി പറഞ്ഞ് കൃതജ്ഞതബലിയര്‍പ്പിച്ചു. മലബാറിലെ വികാരിയച്ചډാരുടെ നേതൃത്വത്തില്‍ ഇടവകതല സമാപനം വ്യത്യസ്ഥമായ പരിപാടികളോടെ നടത്തപ്പെട്ടു.

ഏപ്രില്‍ 13-ാം തിയതി ശനിയാഴ്ച്ച ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷിനറി സന്ന്യസ്ത സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടത്തപ്പെടും. ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും കോട്ടയം അതിരൂപതയില്‍പെട്ട എല്ലാ മിഷിനറിമാരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഗ്വാളിയാര്‍ രൂപത മെത്രാന്‍ മാര്‍ തോമസ്സ് തെന്നാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.

   സമാപന ദിവസമായ ഏപ്രില്‍ 14 ന് ശനിയാഴ്ച്ച 2.30 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നും ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപന റാലി ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്‍ററിലേക്ക് നടത്തപ്പെടും. റാലി കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്യും.മത്സരാടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് റാലി നടത്തപ്പെടുന്നത്. തുടര്‍ന്ന് 4 മണിക്ക് ശ്രീപുരം സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രി  ശ്രി. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം പറയും. തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയ 113 ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം പ്രതിപക്ഷ നേതാവ് ശ്രി. രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. മലബാറിലെ വിവിധ ഇടവകകള്‍ ചേര്‍ന്ന് പ്ലറ്റിനം ജൂബിലി വര്‍ഷത്തില്‍ നടത്തിയ കലാ മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഫൊറോനയ്ക്ക് കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതലയും, മുഖ്യ പ്രഭാഷണം ശ്രി. രാമചന്ദ്രന്‍ കടന്നപ്പളളി നടത്തും. കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഫൊറോനയ്ക്ക്  കെ.എം ഷാജി എം.എല്‍.എയും സമ്മാനം വിതരണം ചെയ്യും. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഷക  അവാര്‍ഡ് പി. കെ ശ്രീമതി ടീച്ചര്‍ എം.പി നല്‍കും. കോട്ടയം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. തോമസ്സ് ആനിമൂട്ടില്‍ , സമര്‍പ്പിത പ്രതിനിധി സി. ആന്‍ ജോസ് എസ്.വി.എം,ഫാ. സ്റ്റീഫന്‍ ജയരാജ്, ശ്രി. സ്റ്റിഫന്‍ ജോര്‍ജ്, ഡോ. ജോസ് ജയിംസ്, ശ്രീ.ബാബു കദളിമറ്റം, ശ്രീമതി ജയ്നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, ശ്രീ. ജോബിഷ് ഇരിക്കാലിക്കല്‍, ശ്രി. ജിതിന്‍ മുതുകാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ. അബ്രാഹം പറമ്പേട്ട് നന്ദിയര്‍പ്പിക്കും. മൂന്ന് വര്‍ഷം നീണ്ട് നിന്ന ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ കൃമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമാപന ആഘോഷത്തില്‍ ഇരുപതിനായിരത്തോളം പേര്‍ പങ്കെടുക്കും.

പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനത്തില്‍ എത്തുന്നവര്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സമീപം ആളുകളെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ ശ്രീപുരം സ്ക്കൂളിന് സമീപം ഉളള ഗ്രൗണ്ടിലും, ശ്രീപുരം നഴ്സറി   സ്ക്കൂള്‍ ഗ്രൗണ്ടിലും, കൃഷ്ണമേനോന്‍ സ്മാരക വിമണ്‍സ് കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. സമാപന സമ്മേളന സ്ഥലത്തേക്ക് വാഹനം പ്രവേശിപ്പിക്കുന്നതല്ല.

പ്ലാറ്റിനം ജൂബിലി സംഗമങ്ങള്‍

*    യുവജന സംഗമം – ഐക്യം 2017

*     മാതൃ-പിതൃ സംഗമം

*      കുടിയേറ്റ പ്രേഷിത സംഗമം   

*     എയ്ഞ്ചല്‍സ് മീറ്റ്

*      മതദ്ധ്യാപക സംഗമം

*      അധ്യാപക – അനധ്യാപക സംഗമം

*     ദൈവാലയ ശുശ്രുഷകരുടെ സംഗമം

*      മിഷിനറി സന്ന്യസ്ത സംഗമം

*      സമര്‍പ്പിത സംഗമം

*      വൈദിക സംഗമം

*      75 വയസ്സിന് പ്രായം ചെന്നവരുടെ     സംഗമം

*     ജൂബിലി കലാ-കായിക മത്സരങ്ങള്‍

*     കുടിയേറ്റ പ്രേഷിത സംഗമങ്ങള്‍

പ്ലാറ്റിനം ജൂബിലി കര്‍മ്മ പദ്ധതികള്‍ 2015 -2018

*     ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍

*      സാമുദായ ബോധവത്കരണ ക്ലാസുകള്‍

*     പ്ലാറ്റിനം ജൂബിലി ഭവന നിര്‍മ്മാണ പദ്ധതി

*      കാരുണ്യ സ്പര്‍ശം പദ്ധതി

*     പ്ലാറ്റിനം സ്റ്റാഴ്സ് പദ്ധതി

*     ജൈവഗ്രാമ പദ്ധതി

*     ആരോഗ്യ സംരക്ഷണ പദ്ധതി

*     വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

*     വരുമാന സംരംഭകത്വ പദ്ധതി.

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.