അറുന്നൂറ്റിമംഗലം കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 27,28,29 തീയതികളിൽ

അറുന്നൂറ്റിമംഗലം കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപത തലത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 27,28,29 തീയതികളിൽ പെരുവ ബോയ്സ് ഹൈർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.കേരളക്കരയിലേ തന്നെ ഏറ്റവും വലിയ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാനായി നിരവതി ടീമുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് കുവൈറ്റ്‌ കെ.സി.വൈ.എൽ സ്പോൺസർ ചെയ്യുന്ന 30000 രൂപയും, കൊല്ലപ്പളിയിൽ എസ്തപ്പാൻമെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും ലഭിക്കുന്നതാണ്.രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് കിഴുർ ബോയ്സ് സ്പോൺസർ ചെയ്യുന്ന 20000 രൂപയും, ഫാ.ജെയിംസ് പുതൃക്കയിൽ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും ലഭിക്കുന്നതാണ്.മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഇറ്റലിയിലുള്ള അറുന്നൂറ്റിമംഗലം ഇടവക അംഗങ്ങളായ യുവജനങ്ങൾ സ്പോൺസർ ചെയ്യുന്ന 10000 രൂപയും, അറുന്നൂറ്റിമംഗലം യൂണിറ്റ് നൽകുന്നഎവറോളിംഗ്‌ ട്രോഫിയും ലഭിക്കുന്നതാണ്.നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് തലക്കൽ സഹോദരങ്ങൾ സ്പോൺസർ ചെയ്യുന്ന 5000 രൂപയും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയുക,

നെവിൽ : +919539182939

റൊണൽ : +919745402505ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.