ആനുകാലിക വാർത്തകളെ  അടിസ്‌ഥാനമാക്കി  ലിജോ വണ്ടംകുഴിയിൽ എഴുതുന്ന ”മറുപുറം” ഈ  ശനിയാഴ്ച മുതൽ  നിങ്ങളുടെ ക്നാനായ പത്രത്തിൽ

ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും നമ്മളെ ബാധിക്കാത്തതിനാൽ ഇവയൊക്കെ നമുക്ക് വെറും വാർത്തകൾ മാത്രമാണ്. നമുക്കു ചുറ്റും നടക്കുന്ന ചില വാർത്തകൾ വാസ്തവത്തിൽ നമുക്കുള്ള ചൂണ്ടുപലകകളാണ്.ഓരോ ആഴ്ചകളിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ആനുകാലിക വാർത്തകളിൽ നിന്നും, നമ്മുടെ കണ്ണുടക്കേണ്ടതായ ചില വാർത്തകളുടെ വ്യത്യസ്ഥ രീതിയിലുള്ള കാഴ്ചപ്പാട്  പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി കാനായ പത്രത്തിൽ ഒരു എഴുത്ത് പംക്തി ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് ഈ പംക്തി പ്രസിദ്ധീകരിക്കുക.''മറുപുറം'' എന്ന പേരിലുള്ള ഈ പംക്തി കൈകാര്യം ചെയ്യുന്നത് ലിജോ വണ്ടംകുഴിയിൽ ആണ്. ഇതിനുമുൻപും പല ലേഖനങ്ങളിലൂടെ ക്നാനായ പത്രത്തിന്റെ വായനക്കാർക്ക് പരിചിതനായ ശ്രീ. ലിജോ, അലക്സ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗവും വണ്ടംകുഴിയിൽ കുടുംബാംഗവും ആണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം യുഎഇയിലെ ഫുജൈറയിൽ  താമസിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ നാമേവരും ചിന്തയ്ക്ക് വിധേയമാക്കേണ്ട ചില വാർത്തകളുടെ വ്യത്യസ്തമായ ഒരു മറുപുറം ആവും ഈ പംക്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.