പ്രൗഡഗംഭീരമായി മെൽബൺ മാർഗ്ഗംകളി പത്താം വാർഷികാഘോഷം

ഷിനോയ് മഞ്ഞാങ്കൽ

ഓസ്ട്രേലിയയിലെ ആദ്യത്തെ മാർഗ്ഗംകളി കൂട്ടായ്മ മെൽബൺ മാർഗം കളി അതിന്റെ പത്താം വാർഷികം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. മെൽബണിലെ സുപ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ ലേക്ക് എൻട്രൻസിൽ ഉള്ള ലേക്ക് ടയേഴ്സ് ക്യാമ്പിൽവെച്ച് ഏപ്രിൽ ആറ് ഏഴ് എട്ട് തീയതികളിലാണ് വാർഷികാഘോഷങ്ങൾ നടത്തപ്പെട്ടത്. മെൽബൺ മാർഗ്ഗംകളി കോർഡിനേറ്റർ ശ്രീ ലെനിൻ സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മെൽബൺ മാർഗംകളിയുടെ വലിയ ആശാൻ ജോസ് പുളിം പാറയിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർഗ്ഗംകളി ഇന്നിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച ശ്രീ ജോസ് മെൽബൺ മാർഗം കളിയുടെ തുടക്കം മുതൽ ഇന്നുവരെ. താങ്ങും തണലുമായി നിന്ന അവരെ നന്ദിയോടെ ഓർക്കുകയും ചെയ്തു. കെസി സി ഒ മുൻ ജനറൽ സെക്രട്ടറി ശ്രീ സൈമൺ വേളൂപ്പറമ്പിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓസ്ട്രേലിയ മുൻ ഭാരവാഹികളായ ശ്രീ വിജിഗീഷ് പായിക്കാട്ടു , ശ്രീ ജോബിൻ താഴത്ത് കുന്നപള്ളിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെസിവൈ എൽ മുൻ അതിരൂപത പ്രസിഡന്റ് ശ്രീ ഷിനോയ് മഞ്ഞാങ്കൽ സ്വാഗതവും മെൽബോൺ മാർഗ്ഗംകളി കൊച്ചാശാൻ ശ്രീ സ്റ്റീഫൻ കരുപ്ലാക്കൽ നന്ദിയും അർപ്പിച്ചു. ഓസ്ട്രേലിയയിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങൾക്കിടയിലും. നമ്മുടെ പൂർവികർ പകർന്ന് തന്ന ഈ കലയെ അഭംഗുരം കാത്തുസൂക്ഷിക്കുവാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ആഘോഷപരിപാടികളിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. എല്ലാ തിരക്കുകളും മാറ്റി വച്ച് മാസത്തിൽ രണ്ട് തവണ മാർഗംകളി പരിശീലനത്തിനു വേണ്ടി എല്ലാ അംഗങ്ങളും മുടങ്ങാതെ എത്തിച്ചേരുന്നത് പ്രശംസനീയമാണ്. പത്താം വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവർക്കും ആയി വ്യത്യസ്തമായ സഹായഹസ്തങ്ങൾ നൽകുവാൻ ആയിട്ടും ഈ യോഗം തീരുമാനിച്ചു. അതിനു മുന്നോടിയായി ഒരു നിർധനകുടുംബത്തിന് പഠന ജോലി സഹായത്തിനായി ഒരുലക്ഷംരൂപ നൽകുവാനും തീരുമാനിച്ചു.

1 2 3 DSC_0368 DSC_0376 DSC_0386 DSC_0388ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.