ദുബായ് ക്നാനായ കുടുംബയോഗം സ്പോർട്സ് ഡേ സംഘടിപ്പിച്ചു .

ദുബായ്: ക്നാനായ കുടുംബയോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ ദൈറക്രീക്ക് പാര്‍ക്കില്‍ വച്ച് സ്പോര്‍ട്സ മത്സരങ്ങള്‍ നടത്തി . കടുത്തുരുത്തി എം എൽ എ മോന്‍സ് ജോസഫ്  ഉദ്ഘാടനം  നിർവഹിച്ച യോഗത്തിൽ , വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ ഉള്ളതെന്നും തോൽവികളെ എങ്ങനെ നേരിടണമെന്നും തിരിച്ചറിയുവാനുള്ള ഒരു അവസരമാണ് ഇത്തരത്തിലുള്ള കായിക മേളകളെന്നും കുടുംബ നാഥൻ ശ്രീ മനു എബ്രഹാം നടുവത്തറയുടെ സന്ദേശത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.

രണ്ടു മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്കായി നടത്തിയ വിവിധമത്സരങ്ങളില്‍ നിരവധി പേര്‍ സംബന്ധിച്ചു. സോണല്‍ ചേലമലയിലിന്‍െറനേതൃത്വത്തിലുള്ള ഗ്രൂപ്പ് ഒന്നാം സ്ഥാനവും ലുുക്കോസ് എരുമേലിക്കരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് രണ്ടാംസ്ഥാനവും ജോബി വള്ളീനായുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മൂന്നാംസ്ഥാനവും നേടി. സ്പോര്‍ട്സ് ഡേ കോര്‍ഡിനേറ്റേഴ്സായ തുഷാര്‍ കണിയാന്‍പറമ്പില്‍,ദീപു പുത്തന്‍പുരയ്ക്കല്‍, സോണല്‍ ചേലമലയില്‍, എന്‍റര്‍ടെയിന്‍മെന്‍റ് കോര്‍ഡിനേറ്റേഴ്സായ അബി നെല്ലിക്കല്‍, ജോബിവള്ളീന, നിഷ ജോബി വള്ളീന, ട്രഷറര്‍ ബിജു മോന്‍ അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ രാജു, കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട്് , ഡി.കെ.കെ.സി.സി ജോയന്‍റ് സെക്രട്ടറി വി.സി വിന്‍സന്‍റ്, ജനറല്‍ സെക്രട്ടറി ലൂക്കോസ് എരുമേലിക്കര എന്നിവര്‍ പ്രസംഗിച്ചു.

d1 d2 d3 d4 d5 d6 d7 d8 d9 d10 d11 d12 d13 d14 d15ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.