സിംഗപ്പൂരിലെ ക്നാനായ അംഗങ്ങൾ  തനിമയിലും ഒരുമയിലും പ്രവർത്തിക്കുന്നവരുടെ സ്നേഹക്കൂട്ടായ്മ .ഫാ. സലിം ജോസഫ്.

 മെട്രിസ് ഫിലിപ്പ് 

സിംഗപ്പൂർ: 2018 ഏപ്രിൽ 8 ഞായറാഴ്ച നടന്ന സിംഗപ്പൂർ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമത്തിൽ വച്ച് ഫാ. സലിം ജോസഫിന് യാത്രയയപ്പ് നൽകി. വളരെ തിരക്ക് പിടിച്ച സിംഗപ്പൂരിലെ അജപാലന ശുശ്രഷകൾക്കിടയിൽ പോലും ഫാ. സലിം പങ്കെടുക്കുകയും ക്നാനായ സഭാ ചരിത്ര ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു. സിംഗപ്പൂരിലെ ക്നാനായ കമ്മ്യൂണിറ്റി വരും നാളുകളിലും സജീവമായി സഭാ വിശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് പുതിയ തലമുറക്ക് അറിവ് പകർന്ന് നൽകുവാൻ ഇടയാകട്ടെ എന്ന് സ്നേഹപൂർവം പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു . സിംഗപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾക്കു വേണ്ടി കഴിഞ്ഞ 4 വർഷമായി അജപാലന ശുശ്രൂഷ ചെയ്ത് വന്ന ഫാ. സലിം സിംഗപ്പൂർ രൂപതയുടെ കീഴിലുള്ള മലയാളം കമ്മീഷന്റെ ചെയർമാനായും സേവനം ചെയ്തു . സഭാ വിശ്വാസികളുടെ ആദ്ധ്യാത്മികവും മാനസികവുമായ വികാസത്തിനു വേണ്ടുന്ന നിരവധി പ്രവർത്തനങ്ങൾ വിവിധ സംഘടനാ കൂട്ടായ്മകൾ വഴി സംഘടിപ്പിച്ചിരുന്നു. ക്നാനായ കമ്മ്യൂണിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് ശ്രീ. ജോൺ ജോയി സമർപ്പിച്ചു കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി ക്നാനായ സമുദായാംഗങ്ങൾ പങ്കെടുക്കുകയും  ഫാ. സലിമിന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുകയും ചെയ്തു.

singsing1ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.