‘കേഴുക പ്രിയ നാടേ, കണ്ണേ മടങ്ങുക’   (ലേഖനം)

റെജി തോമസ്,കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍

മാര്‍ച്ച് 25 – ലോകം ഓര്‍ക്കുന്നത്, 2 പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മദിനങ്ങളായിട്ട്.
1    ആഗോള ജീവന്‍ ദിനം
2    ആഗോള ജല ദിനം
നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ അത്യാന്താധുനിക സൈബര്‍/ക്ലോണിംഗ് യുഗത്തില്‍, ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന ജീവനും, ജലത്തിനും, പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്, ഓരോരോ മനുഷ്യജډങ്ങളിലും, ദൈവം ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു, എന്നാണല്ലോ പറയുന്നത്.  പക്ഷേ ഒരു ദിവസം ഏകദേശം 5 കോടിയോളം, മനുഷ്യ ജീവനുകള്‍ (നിഷ്കളങ്ക ബാല്യങ്ങള്‍) ദിനം പ്രതി അവരവരുടെ അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് കൊല്ലപ്പെടുമ്പോള്‍, ദൈവം യഥാര്‍ത്ഥത്തില്‍ പുഞ്ചിരിക്കുകയാണോ, അതോ, നിലവിളിക്കുകയാണോ ചെയ്യുന്നതെന്നുള്ളത് ഒരു മില്യണ്‍ ഡോളര്‍ ചോദ്യം??!!
    ആദിമ ക്രൈസ്തവ സഭയിലുണ്ടായിരുന്ന ڇദിദാക്കേڈ മുതല്‍, നൂറ്റാണ്ടുകള്‍ പിന്നിട്ട്, ഇരുപതാം നൂറ്റാണ്ടില്‍ നല്‍കപ്പെട്ട വിവിധങ്ങളായ ചാക്രിക ലേഖനങ്ങള്‍, അപ്പസ്തോലികാഹ്വാനങ്ങള്‍, തുടങ്ങിയവയിലൂടെ സഭാമാതാവ് ജീവനെ സംബന്ധിക്കുന്ന പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്.  1931-ല്‍ 11-ാം പീയൂസ് മാര്‍പ്പാപ്പയിലൂടെ നല്‍കപ്പെട്ട څക്രിസ്തീയ വിവാഹംچ, 1968 ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച څമനുഷ്യ ജീവന്‍چ, څജീവന്‍റെ മാര്‍പ്പാപ്പچ എന്നറിയപ്പെട്ടിരുന്ന, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ څജീവന്‍റെ സുവിശേഷംچ, څകുടുംബം ഒരു സ്നേഹസമൂഹംچ, കൂടാതെ څകരുണയുടെ മാര്‍പ്പാപ്പچ എന്നറിയപ്പെടുന്ന ജീവിക്കുന്ന വിശുദ്ധനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ڇലൗദാത്തോസീڈ തുടങ്ങിയവ ഇതിന്‍റെ മകുടോദാഹരണങ്ങളാണ്. (ഡോ. എബ്രാഹം  ജേക്കബ്)
    അന്ന് കായേന്‍ തുടങ്ങിയ വെല്ലുവിളി, പുതിയ രൂപത്തിലും, ഭാവത്തിലും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.  തന്‍റെ സുഖത്തിനും, സ്വാര്‍ത്ഥതയ്ക്കും വേണ്ടി ഭ്രൂണഹത്യയും കൊലപാതകങ്ങളും, വന്ധ്യംകരണവും, ദയാവധയും, ആത്മഹത്യയുടെയും നടത്തി, പ്രാപഞ്ചിക നാഥനെ ആധുനിക മനുഷ്യന്‍ വെല്ലുവിളിയ്ക്കുന്നു.  സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍, മറ്റു ജീവജാലങ്ങളെയും, സംരക്ഷിക്കുവാനും, തന്‍റെ വര്‍ഗ്ഗത്തെ വര്‍ദ്ധിപ്പിക്കുവാനും, കടപ്പെട്ടവനാണ്.  പക്ഷേ മനുഷ്യന്‍ കടമ മറന്ന്, പ്രകൃതിയേയും, മറ്റ് ജീവജാലങ്ങളേയും തന്നെത്തന്നെ, നശിപ്പിക്കു                 കയും, ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് സൃഷ്ടാവിനെതിരെ മറുതലിയ്ക്കുന്നു.  ഇന്ന് മനുഷ്യന്‍ ജീവനെതിരേ നടത്തുന്ന അതിക്രമണങ്ങളും, ജീവനെതിരായിട്ടുള്ള ഗൂഢാലോചനയായിട്ടാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കാണുകയും, കരുതുകയും ചെയ്തിരുന്നത് (ജീവന്‍റെ സുവിശേഷ നമ്പര്‍ .17) ڇജീവനെ വെല്ലുവിളിക്കുന്നത്, ദൈവത്തേ വെല്ലുവിളിക്കുന്നതിന് തുല്യംڈ മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ 
മരിയന്‍ പ്രോലൈഫ്: ബുള്ളറ്റിന്‍, നവംബര്‍ 2017, പേജ് 1.
1    ഇന്ത്യയില്‍, 7 ലക്ഷത്തിലധികം കുഞ്ഞുങ്ങളെയാണ് മാതാപിതാക്കള്‍ അവരവരുടെ ഭ്രൂണാവസ്ഥയില്‍ (ഗര്‍ഭാവസ്ഥയില്‍) കൊന്നൊടുക്കുന്നത്.  ഇതില്‍ 8% അമ്മമാരും മരണപ്പെടുന്നു.  ഓരോ മണിക്കൂറിലും, ഗര്‍ഭഛിദ്രം കാരണം ഓരോ സ്ത്രീ മരിയ്ക്കുന്നു.
2    കൂടാതെ അനധികൃതമായിട്ടും, മാരകമായിട്ടുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ഗുളികകള്‍  കഴിച്ചും, അനുദിനം പതിനായിരം കുരുന്നുജീവനുകളെ, അവരുടെ അമ്മമാര്‍, ഗര്‍ഭാശയങ്ങളില്‍ വെച്ച് കൊന്നൊടുക്കുന്നു.
3    ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തുന്ന അമ്മമാര്‍ക്ക് പില്‍ക്കാലത്ത് സ്തന കാന്‍സറും,             ഫൈബ്രോയിഡും, ഗര്‍ഭാഷശയ കാന്‍സറും, ഉണ്ടാകുന്നു.
4    മാരകമായ ഉപാധികളാല്‍, ഗര്‍ഭച്ഛിദ്രവും, ഗര്‍ഭനിരോധനവും നടത്തുന്ന, ജനത്തിന് വിഷ        ലിപ്തമായിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ തന്നെ ലഭിക്കുന്നു.
5    ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ങ.ഠ.ജ. മൂലം ലക്ഷക്കണക്കിന് അമ്മമാരും         കോടിക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളും കൊല്ലപ്പെടുന്നു.
    (ആവേമരിയ, ലൈഫ് മിനിസ്ട്രി, കോഴിക്കോട്)
കര്‍ത്താവിന്‍റെ ദിനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും.
                            (വിശുദ്ധ: ബൈബിള്‍, സങ്കീര്‍ത്തനങ്ങള്‍ 127:3)
    څഒറ്റക്കുട്ടി നയംچ, പിന്തുടരുന്ന, څമധുര മാനോഞ്ജچ ചൈനയുടെ ഇന്നത്തെ ദുരവസ്ഥ, നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കുക.  ഇന്നത്തെ ദിനപത്രത്തില്‍ കണ്ടിരുന്നു, ചൈന څ3-കുട്ടിനയംچ സജീവമായി പരിഗണിക്കാന്‍ പോകുന്നുവെന്ന്.
     അമേരിക്ക, അമേരിക്കയുടെ തന്നെ സ്വകാര്യ സ്വത്തായിട്ടുള്ള ലോകാരോഗ്യ സംഘടനയെ കൂട്ടുപിടിച്ച്, മൂന്നാം ലോകരാജ്യങ്ങളുടെ മനുഷ്യസമ്പത്തിനെ, (ഔാമി ഞലീൗൃരെലെ)  തകര്‍ത്ത് എല്ലാ മേഖലകളിലും, ആധിപത്യം സ്ഥാപിച്ചെടുക്കുവാന്‍ നടത്തിയ ജനനനിയന്ത്രണം, ലോകസമ്പദ്വ്യവസ്ഥയെത്തന്നെ താറുമാറാക്കി, കീഴ്മേല്‍ മറിച്ച്, അവര്‍ക്കനുകൂലമാക്കി മാറ്റി.  
    ڇജനസംഖ്യാ വിസ്ഫോടനംڈ  (ജീുൗഹമശേീി ഋഃുഹീശെീി)  എന്നത് ഇന്ന് സര്‍വ്വത്രികമായിട്ട് കേള്‍ക്കുന്ന ഒരു വാക്കാണ്, ലോകമെങ്ങും ജനം തിങ്ങി നിറഞ്ഞിരിക്കുന്നു, എന്നും, ഇങ്ങനെ പോയാല്‍ തിരക്കുകൂട്ടി ശ്വാസം മുട്ടി മരിയ്ക്കും, എന്നുമൊക്കെയാണ് പ്രചരിക്കപ്പെടുന്നത്, എന്നാല്‍ ഒരു കുടുംബത്തിന് 1540 ചതുരശ്ര അടിവീതം നല്‍കിയാല്‍, അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത്മാത്രമായി ലോകജനതയെ മുഴുവന്‍ സുഖമായിട്ട് താമസിപ്പിക്കാവുന്നതാണ്.  (അവലംബം – ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി അറ്റ്ലസ്)
    ڇഗര്‍ഭസ്ഥ ശിശുവിനെ സംരംക്ഷിക്കുവാന്‍ സാധിക്കാത്ത ഒരു  രാഷ്ട്രത്തിനും, ഒരു പരിഷ്കൃത രാഷ്ട്രമെന്ന് അവകാശപ്പെടുവാന്‍ അര്‍ഹതയില്ലڈ.
        (വിശുദ്ധ. മദര്‍ തെരേസ, അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)
    ഇന്ന് ഇന്ത്യയിലെ പരിഷ്കൃത സ്ത്രീ സമൂഹമാണ് ലോകത്തിലെ ഏറ്റവും വലിയ സ്ത്രി വിരോധികള്‍, പെണ്‍ ശിശുക്കള്‍ ഗര്‍ഭാവസ്ഥയിലും, ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവന്നതും, കൊല്ലപ്പെടുന്നതും ഇന്ത്യയില്‍ ഇതുമൂലം ആണ്‍ – പെണ്‍ ശിശു ജനന അനുപാതം 1000ന് 800 ആയികുറഞ്ഞിരിക്കുന്നു.  സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ അടിസ്ഥാന കാരണം ഇതുമൂലമാണെന്ന് വേണം, കാണുവാനും കരുതുവാനും.  ഇന്ന്   കേരളത്തിന് വയസ്സാകുന്നു, 1960ല്‍ നമ്മുടെ മാതാപിതാക്കള്‍ക്ക്, ശരാശരി 8-ഉം, പത്തും, മക്കള്‍ വീതം ഉണ്ടായിരുന്നു.  ഇന്നാകട്ടെ ڇനാമൊന്ന്, നമുക്കൊന്ന്ڈ, സ്വല്പം കടന്ന കൈയ്യാണെങ്കില്‍ ڇകുട്ടി വേണ്ട, പട്ടി മതിڈ, അങ്ങനെ 2020 ആകുമ്പോഴേക്കും, കേരളം, ഇന്ത്യയില്‍, വയസ്സന്‍മാരുടെ ഭൂരിപക്ഷമുള്ള ആദ്യസംസ്ഥാനമായിട്ട് മാറും, ഇത്തരുണത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതിയാണ്, ഓര്‍മ്മ വരുന്നത് (കാലനില്ലാത്തകാലം) യൂറോപ്പിനേ, നോക്കുക, ഏഷ്യക്കാരുടെയും, ആഫ്രിക്കകാരുടെയും, കുടിയേറ്റത്തില്‍, യൂറോപ്പ്, ഒട്ടൊന്നാകെ ഉലയുന്നു.    
    ഇവിടെ അത്യന്താധുനിക ലോകം, ക്ലിനിക്കല്‍ അബോര്‍ഷനില്‍ (ഇഹശിശരമഹ അയീൃശേീി)  നിന്നും കെമിക്കല്‍ അബോര്‍ഷനിലേക്ക് (ഇവലാശരമഹ അയീൃശേീി)  മാറിയിരിക്കുകായണ്.  ലോകമെങ്ങും, ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇന്ന് കെമിക്കല്‍ അബോര്‍ഷനുവേണ്ടി കഴിയ്ക്കുന്നത്. ??!! 
    ക്ഷേത്രഗണിതങ്ങളായിട്ട് മനുഷ്യന്‍ പെരുകുമ്പോള്‍, ഗണിതങ്ങളായിട്ട് മാത്രം പെരുകുന്ന ഭക്ഷ്യോത്പന്നങ്ങള്‍, പോരാതെ വരുമെന്നായിരുന്നു, മാല്‍ത്തുസിയന്‍ സിദ്ധാന്തം (ങമഹവേൗശെമി ഠവലീൃ്യ)  ഇത്, തീര്‍ത്തും, തെറ്റായ ഒരു സിദ്ധാന്തമായിരുന്നുവെന്ന് ഇന്ന് ലോകം തെളിയിച്ചു.  യഥാര്‍ത്ഥത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ആണ്, ഇന്ന് ക്ഷേത്രഗണിതങ്ങളായിട്ട് പെരുകുന്നത്, ഒരു മണി നെല്ല് നടുമ്പോള്‍ മൂന്ന് മാസങ്ങള്‍ കൊണ്ട് അത് നാനൂറില്‍ പരം നെല്‍മണികളായിട്ട് പെരുകുന്നു എന്നാല്‍ ഒരു സാധാരണ മനുഷ്യന്‍റെ ശരാശരി പ്രത്യുല്‍പാദനശേഷി, പത്താണെന്നുള്ളതും മറ്റൊരു അപ്രിയസത്യം. ലോകത്തില്‍  ജനങ്ങള്‍ പെരുകുന്നതുകൊണ്ട്, ഏറ്റവുമധികം നേട്ടമുണ്ടാകുന്നത് നമ്മുടെ മഹത്തായ ഭാരതമാണെന്നുള്ളതും മറ്റൊരു അപ്രിയ സത്യം കാരണമിന്ന് ഇന്ന്  ഏറ്റവുമധികം യുവജനങ്ങളുടെ രാഷ്ട്രമാണ് ഇന്ത്യ.  ഈ യുവജന സ്രോതസ്സാണ്, ലോകരാഷ്ട്രങ്ങളെ, ഇന്ത്യയിലേക്കും, കേരളത്തിലേക്കും, മറ്റ് ആകര്‍ഷിക്കുന്നത്.  അതുകൊണ്ട് തന്നെയാണ് ഇന്ത്യയും കേരളവും ഒക്കെ മസ്തിഷ്ക പ്രക്ഷാളനത്തേക്കുറിച്ച്  (ആൃമശി ഉൃമശി)  വിലപിക്കന്നതും, ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ സന്താനങ്ങള്‍ ആണെന്ന് !!  (ڇസന്താനങ്ങള്‍, സമ്പത്ത്ڈ)
    ആധുനിക ലോകമിന്ന് ജീവനെതിരായിട്ടുള്ള നിരവധി വെല്ലുവിളികളെ നേരിടുന്നു, ദാരിദ്ര്യം, വിശപ്പ്, സാംക്രമിക രോഗങ്ങള്‍, ഭീകരവാദം, മതമൗലീകവാദം, പരിസ്ഥിതി നശീകരണം, അക്രമങ്ങള്‍, യുദ്ധങ്ങള്‍, കൊലപാതകങ്ങള്‍, വംശീയത, വര്‍ഗ്ഗീയത, ഗര്‍ഭച്ഛിദ്രം, കാരുണ്യവധം, ആത്മഹത്യ, ശിശുഹത്യ/പീഢനങ്ങള്‍, ബലാത്സംഗം, മദ്യപാനം, മയക്കുമരുന്ന്, പുകവലി, പാന്‍മസാല, വധശിക്ഷ, സൈബര്‍ സെക്സ്, ബ്ലൂഫിലിം, അസ്ലീലസാഹിത്യം, വൃദ്ധരെ അവഗണിക്കല്‍, മായം ചേര്‍ക്കല്‍ തുടങ്ങി, നډക്കെതിരായിട്ടുള്ളതെല്ലാം, തിډകള്‍ തന്നെ.
    ഭരതവാക്യമായിട്ട്, എനിക്കിവിടെ ഉദ്ധരിക്കുവാനുള്ളത്,ശ്രീ. ബാബു ജോസഫ് ഇടപ്പള്ളിക്കുന്നേലിനെയാണ്, (ആവേ, മരിയ, പ്രോലൈഫ് മിനിസ്ട്രി കോഴിക്കോട്, 9447316203)  അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ആധുനിക ക്രൈസ്തവ കുടുംബങ്ങള്‍ നേരിടുന്ന, വെല്ലുവിളികള്‍ താഴെപ്പറയുന്നവയാണ്.  
1    വര്‍ദ്ധിക്കുന്ന വൃദ്ധ സദനങ്ങള്‍
2    വാര്‍ദ്ധക്യത്തിലെ ഏകാന്തത
3    കൊട്ടാരങ്ങളിലെ അണുകുടുംബങ്ങള്‍
4    കുഞ്ഞുങ്ങള്‍ വളരേണ്ട ഗര്‍ഭപാത്രങ്ങളില്‍ മുഴകള്‍ വളരുന്നു.
5    څസ്വാര്‍ത്ഥതچ, നിറഞ്ഞ പുതുതലമുറ (ചലം ഏലിലൃമശേീി)
6    ദൈവദാനമായ പ്രജനനശേഷിയെ നശിപ്പിക്കല്‍
7    ഭൂമിയല്‍ നിറഞ്ഞ്, അതിനേ കീഴടക്കാനുള്ള വിമുഖത
8    ഫലമില്ലാത്ത ഗര്‍ഭ പാത്രങ്ങളും, ഭൂമിയും
9    ഉദരത്തില്‍വെച്ച് തകര്‍ക്കപ്പെടുന്ന ജീവനുകളും, ഭക്ഷ്യവസ്തുക്കളും
10    വൈകിയുള്ള വിവാഹങ്ങള്‍
11    വൈകിപ്പിക്കുന്ന ഗര്‍ഭധാരണങ്ങള്‍/ജനിക്കാതെ പോകുന്ന ശിശുക്കളും
12    മദ്യപാനവും, മറ്റ് അനുബന്ധ ലഹരി ഉപയോഗങ്ങളും
13    നാം സ്വയം സൃഷ്ടിക്കുന്ന, വൈകല്യ ജډങ്ങള്‍

ഭ്രൂണഹത്യില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള പ്രോലൈഫ് പ്രാര്‍ത്ഥന
    ഇശോ, മറിയം, യൗസേപ്പേ, ഞാന്‍ നിങ്ങളെ അത്യധികമായിട്ട് സ്നേഹിക്കുന്നു, ഞാന്‍  ദത്തെടുത്തിരിക്കുന്ന, ഓരോരോ, ഗര്‍ഭസ്ഥ ശിശുക്കളുടേയും   ജീവനുകളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കണമേയെന്ന്  നിങ്ങളോട് ഞാന്‍ യാചിക്കുന്നു.  ജീവദാതാവായ ദൈവമേ,  അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുമ്പേ, അങ്ങയുടെ ഉള്ളം കൈയ്യില്‍ ഞങ്ങളുടെ പേര് രേഖപ്പെടുത്തുകയും ഈ മനോഹര പ്രപഞ്ചത്തില്‍ ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.   ജീവനുണ്ടാകുവാനും, അത് സമൃദ്ധമായും ഉണ്ടാകുവാനുമായി സ്വപുത്രനേ, ഞങ്ങളുടെ അടുക്കലേയ്ക്ക് അയച്ച ദൈവമേ ജീവന്‍റെ കാവല്‍ക്കാരാകേണ്ടവര്‍, അതിന്‍റെ ഘാതകരായിത്തീര്‍ന്നതില്‍ ഞങ്ങള്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു.  മക്കള്‍ ദൈവദാനമാണെന്നറിയാതെ, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഗര്‍ഭഛിദ്രം ചെയ്യുന്ന എല്ലാ  മാതാപിതാക്കള്‍ക്ക് വേണ്ടിയും ഞങ്ങല്‍ പ്രാര്‍ത്ഥിക്കുന്നു.  ഈ തിډയിലേക്ക് വഴിതെളിയ്ക്കുന്ന അധാര്‍മ്മിക ജീവിത സാഹചര്യങ്ങളെ, നേരിടുന്നതിന് വേണ്ട ശക്തിയും കൃപയും നല്‍കി എല്ലാ മക്കളേയും നീ അനുഗ്രഹിക്കണമേ.  അഞ്ജതകൊണ്ടോ, സ്വാര്‍ത്ഥതമൂലമോ, കുഞ്ഞുങ്ങളേ . വധിക്കാന്‍ ഒരുങ്ങുന്നവരേയും അതിന് കൂട്ട് നില്‍ക്കുന്നവരേയും, അതില്‍ നിന്നും പിന്തിരിപ്പിക്കണമേ, ജീവന്‍റെ സംരക്ഷണത്തിനായിട്ട് നടന്ന് കൊണ്ടിരിക്കുന്ന, എല്ലാ പ്രവര്‍ത്തനങ്ങളേയും അങ്ങ് വിശുദ്ധീകരിക്കുകയും, വിജയിപ്പിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായിട്ടുള്ള സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍
(3.നډ, 3. ത്രിത്വ സ്തുതി)
    ഞങ്ങളുടെ അമ്മയായിട്ടുള്ള ജീവന്‍റെ നാഥായായിട്ടുള്ള പരിശുദ്ധകന്യകാമറിയമേ, ജീവന്‍റെ പിതാവായ നല്ല ദൈവമേ, ജീവന്‍റെ സംരക്ഷകനായിട്ടുള്ള പുത്രനായ നല്ല ദൈവമേ, ജീവന്‍റെ കാവലാളായ പരിശുദ്ധാത്മാവേ നിലവിളിയ്ക്കുവാന്‍പോലുമാകാത്ത, ഈ നിഷ്കളങ്ക ജډങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.
                           
  

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.