കെ.സി.വൈ.എല്‍. അതിരൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്വലതുടക്കം

'ക്‌നാനായ യുവജനമുന്നേറ്റം സഭയോടും സമുദായത്തോടും ചേര്‍ന്ന് എന്ന ആപ്തവാക്യവുമായി 2018-19 വര്‍ഷത്തെ കെ.സി.വൈ.എല്‍. അതിരൂപതാ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം മുട്ടം സെന്റ് മേരീസ്പള്ളിയില്‍വച്ച് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവ് നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍.അതിരൂപതാ പ്രസിഡന്റ് ശ്രീ. ബിബീഷ് ഒലിക്കമുറിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, ശ്രീ. റ്റിജിന്‍ ചേന്നാത്ത്, ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, ശ്രീ. തമ്പി മാന്യങ്കല്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ. ജോബി കാച്ചനോലിക്കല്‍, ശ്രീമതി സിന്‍സി പാറയില്‍, ശ്രീ. മന്യ അഗസ്റ്റിന്‍, ശ്രീ. മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, ശ്രീ. ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ ലേഖാ എസ്.ജെ.സി., ശ്രീ. യു.കെ. സ്റ്റീഫന്‍ തൊമ്മന്‍ ജോമോന്‍, ജോണീസ് പി. സ്റ്റീഫന്‍, ജിസ്മി ഷാജു, ജോബിഷ് ജോസ്, ആല്‍ബര്‍ട്ട് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീ. പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.