റെജി തോമസിന് അക്ഷര ഗ്രാമത്തിന്‍റെ ആദരം

50 വയസ്സിനുള്ളില്‍ ഒരു ദേശീയ അവാര്‍ഡുള്‍പ്പെടെ 53 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഴവൂര്‍ ഛഘഘ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന് ഛഘഘ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ ആദരം. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഛഘഘ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തപ്പെട്ട ചടങ്ങില്‍, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍ഫൊറോനാ പള്ളി വികാരിയും സ്കൂള്‍ മാനേജരുമായ ഫാ. തോമസ് പ്രാലേല്‍നിന്നും റെജി തോമസ് മെമന്‍റോ ഏറ്റുവാങ്ങി. തദവസരത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പി.ജെ. എബ്രഹാം , കോട്ടയം ഞഉഉ ജസ്സിക്കുട്ടി ജോസഫ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി രാജു, കുറവിലങ്ങാട് സബ് ഇന്‍സ്പെക്ടര്‍ ഷെമീര്‍ ഖാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റെജി തോമസ് മാഞ്ഞൂര്‍ സ്വദേശിയും ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ഇടവക അംഗവും മാഞ്ഞൂര്‍ കുന്നൂപ്പറമ്പില്‍ കുടുംബാംഗവുമാണ്. ഭാര്യ ബിന്‍സി കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം (നേഴ്സ്, മെറ്റേണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്), മക്കള്‍ തോംസണ്‍, ആന്‍ മരിയ & ജോസ്പിന്‍.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.