കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തി

കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഉഴവൂര്‍ മേഖലയിലെ സ്വാശ്രയ സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കായാണ് ഭക്ഷണം വിതരണം നടത്തിയത്. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കോര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ജിജി ജോയി, ഉഴവൂര്‍ മേഖല അനിമേറ്റേഴ്സ്, സ്വാശ്രയസംഘാംഗങ്ങള്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. 

ഫാ. സുനില്‍ പെരുമാനൂര്‍
സെക്രട്ടറി
ഫോണ്‍: 
9495538063ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.