നല്ലയിടയന്‍റെ വഴിയേ ഇടറാതേ നീങ്ങുന്ന ഇടയരെ  ഇന്നാവശ്യം മാര്‍ മാത്യു മൂലക്കാട്ട്

നല്ലയിടയനായ യേശുവിന്‍റെ പിന്നാലെ അവന്‍റെ വെളിച്ചത്തില്‍ ഇടറാതെ നീങ്ങുന്നവരാകണം ഇടയന്‍ അങ്ങനെയുളള നല്ല ഇടയډാരേയാണ് ലോകത്തിനാവിശ്യം എന്ന് ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടന്ന കോട്ടയം അതിരൂപത വൈദിക  സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. തങ്ങളുടെ ശുശ്രുഷയിലൂടെ ദൈവജനത്തെ വളര്‍ത്താനും ശക്തിപ്പെടുത്താനും പരിശ്രമിച്ച് മലബാറില്‍ സേവനം ചെയ്ത എല്ലാ വൈദികരെയും പ്രത്യേകം അഭിനന്ദിച്ചു. ഇടയډാരോടൊപ്പം വിശ്വാസ സമൂഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്‍റെ വളര്‍ച്ചയാണ് മലബാറില്‍ നാം കാണുന്നതും അനുഭവിക്കുന്നതും എന്നും പറഞ്ഞു. കോട്ടയം അതിരൂപതയില്‍ പെട്ട കേരളത്തിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും   ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തി. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലബാറില്‍ നടത്തുന്ന കര്‍മ്മ പരിപാടികള്‍ വിശദികരിക്കുകയും ചെയ്തു. കോട്ടയം അതിരൂപത  വികാരി ജനറല്‍  ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മോഡറേറ്റര്‍ ആയിട്ടുളള പാനല്‍ ചര്‍ച്ചയില്‍ ഫാ. സുനില്‍ പാറയ്ക്കല്‍, ശ്രി. ഫിലിപ്പ് വെട്ടിക്കുന്നേല്‍, ഡോ. ജോസ് ജോം വാക്കച്ചാലില്‍   എന്നിവര്‍ വിഷയാവതരണം നടത്തി.മലബാറില്‍ അനേകവര്‍ഷം ശുശ്രൂഷ ചെയ്ത ഫാ.കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ.ജോര്‍ജ്ജ് കപ്പുകാലായില്‍, ,ഫാ.മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. അബ്രാഹം പറമ്പേട്ട് സ്വാഗതം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്ക് വേണ്ടി ഫാ. തോമ്മസ് ആനിമൂട്ടില്‍ നന്ദി പറഞ്ഞു. വൈദിക സംഗമത്തിനോടനുബന്ധിച്ച് മലബാറിലും കോട്ടയത്തും കോട്ടയത്തും മലബാറിലും സേവനം ചെയ്യുന്ന വൈദികര്‍ തമ്മിലുളള സൗഹ്യദ ബാസ്ക്കറ്റ് ബോള്‍ മത്സരം ശ്രീപുരത്ത് വെച്ച് നടത്തപ്പെട്ടു. നൂറോളം വൈദികര്‍ സംഗമത്തില്‍ പങ്കെടുത്തു.ഈ ഒത്തുചേരലും, അനുഭവം പങ്കുവെയ്ക്കലും സൗഹൃദ മത്സരവും എല്ലാം ഒരു പുത്തന്‍ ഉണര്‍വിന്‍റെ  നിമിഷങ്ങള്‍ക്കായി മാറി ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഈ വര്‍ഷത്തില്‍.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.