ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി പുതുമയൊരുക്കി വൈദികരുടെ ബാസ്ക്കറ്റ് ബോള്‍ മത്സരം

ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൈദികരുടെ ബാസ്ക്കറ്റ് ബോള്‍ മത്സരം ശ്രീപുരത്ത് നാളെ നടത്തപ്പെടുന്നു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലബാറിലെ വിവിധ ഇടവകകള്‍ തമ്മിലുളള കായിക മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.സംഗമത്തോടനുബന്ധിച്ച് കോട്ടയത്തും മലബാറിലും സേവനം ചെയ്യുന്ന വൈദികര്‍ തമ്മിലുളള സൗഹ്യദ ബാസ്ക്കറ്റ് ബോള്‍ മത്സരം ശ്രീപുരത്ത് വെച്ച് നടത്തപ്പെടുന്നത്. കോട്ടയം ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ ക്യാപ്റ്റന്‍  .ഫാ.മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയും, മലബാര്‍ ടസ്ക്കേഴ്സിന്‍റെ ക്യാപ്റ്റന്‍ .ഫാ.ജോര്‍ജ്ജ്     കപ്പുകാലായിലുമാണ്. വിജയികള്‍ക്കും ഏറ്റവും നല്ല കളിക്കാരനും ഏറ്റവും കൂടുതല്‍ ഷൂട്ട് ചെയ്യുന്ന വൈദികനും സമ്മാനം ഉണ്ടായിരിക്കുന്നതാണ്. 14ാം തിയതി നടത്തപ്പെടുന്ന ഷൂട്ട് 2018 എന്ന വൈദികരുടെ ബാസ്ക്കറ്റ് ബോള്‍ മത്സരത്തെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ മത്സരം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് വൈകുന്നേരം 4 മണിക്ക് ശ്രീപുരത്ത് ഉദ്ഘാടനം ചെയ്യും. 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.