ലളിതം-സമഗ്രം-സാഹോദര്യം, മൂല്യങ്ങൾ ഉയർത്തിയ ഒരു കൈപ്പുഴക്കാരെന്റെ  കല്യാണം

വീട് പണിക്കും ഭിന്ന ശേഷിയുള്ള കുട്ടികളുടെ വളർച്ചക്കും ഒരു കൈത്താങ്ങായി ഒരു കല്യാണം. 
വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്ന് പറഞ്ഞാലും ചില നന്മകൾ, മാതൃകകൾ അറിയണം. ഞാൻ പറഞ്ഞു വരുന്നത് കൈപ്പുഴ St George ക്നാനായ കത്തോലിക്ക പള്ളിയിൽ നടന്ന ഞങ്ങളുടെ പടവെട്ടുംകാലായിൽ ജോഫി ചേട്ടന്റെ കല്യാണക്കാര്യം ആണ്. ചേച്ചിയുടെ പേര് അനു ഇഞ്ചിക്കാലായിൽ. കരിങ്കുന്നം സ്വദേശി. കൈപ്പുഴ പള്ളി വികാരി ഫാ.മാത്യു കുഴിപ്പള്ളി അച്ചന്റെ സാന്നിധ്യത്തിൽ, പ്രാലേൽ തോമസ് അച്ചൻ വിവാഹം ആശീർവദിച്ചു.
Simple ആയി നടന്ന കല്യാണം അതായിരുന്നു ആകർഷണം . കല്യാണം ഒരു മത്സരം ആയി മാറുന്ന കാലത്തു, നേരെ തിരിഞ്ഞു വ്യവസ്ഥിതിക്കെതിരെ ആയിരുന്നു ഈ കല്യാണം നടന്നത് എന്ന് എനിക്ക് തോന്നുന്നു. വീഡിയോ ഗ്രാഫർ ഇല്ലാതെ ചെറുക്കൻ കല്യാണത്തിന് വരുന്നത് ഇന്നത്തെ കാലത്തു ചിന്തിക്കാൻ പറ്റുമോ? വീഡിയോ ഇല്ലാതെ, ഒറ്റ ഫോട്ടോഗ്രാഫർ മാത്രം.
രുചികരമായ ഭക്ഷണം ചന്തം ചാർത്തിനും, കല്യാണത്തിനും ഞങ്ങൾ എല്ലാരും കൂടി ഉണ്ടാക്കി. കല്ലറക്കാരൻ ദാസപ്പൻ എന്ന് അറിയപ്പെടുന്ന ജോസ് ചേട്ടന്റെ നിർദേശങ്ങൾ അനുസരിച്ചു ഞങ്ങൾ എല്ലാം ആഹാരം ക്രമീകരിച്ചു. എല്ലാവിധ വിഭവങ്ങളും യാതൊരു വിധ അസംസ്കൃത വസ്‌തുക്കളും ചേർക്കാതെ ഉണ്ടാക്കി. ഒന്നാം തരം പനംകള്ളു കൊണ്ട് പാനി ഉണ്ടാക്കി (ആദ്യം ആയിട്ടായിരുന്നു പാനി ഉണ്ടാക്കുന്നത് കാണുന്നത്).ചക്കുകുരു മാങ്ങാ കറി നിങ്ങൾ ആരെങ്കിലും അടുത്ത കാലത്തു കല്യാണത്തിന് ഉണ്ടാക്കി വിളമ്പി കിട്ടിയിട്ടുണ്ടോ ?പ്രകൃതി കനിഞ്ഞു കേരളത്തിന്‌ സമ്മാനിച്ച നമ്മുടെ സ്വന്തം ചക്കുകുരു പാകപ്പെടുത്തിയതും(13 kg) അതിന്റെ രുചിയും മറക്കാൻ പറ്റുന്നില്ല. പറഞ്ഞു വന്നത് കൈപ്പുഴയിലെ KCYL സുഹൃത്തുക്കളും, കല്ലറയിലും നീണ്ടൂരും കൈപ്പുഴയിലും ഉള്ള ജോഫി ചേട്ടന്റെ കൂട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ കലവറ നിറഞ്ഞു. പലർക്കും വേറിട്ട അനുഭവം ആയിരുന്നു അത്. പല സുഹൃത്തുക്കളെയും അവരുടെ കാർന്നോന്മാർ നിർബന്ധപൂർവം പറഞ്ഞ് വിട്ടത് പുതിയ ഒരു അനുഭവം ആയിരുന്നു.
പിന്നെ കല്യാണത്തിന് സ്റ്റേജ് ദാസേട്ടൻ എന്ന് അറിയപ്പെടുന്ന പ്രമുഖ ചിത്രകലാകാരനായ യേശുദാസ് ചേട്ടൻ ആയിരുന്നു ഉണ്ടാക്കി കൊടുത്തത്. പണ്ട് വീടുകളിൽ അമ്മച്ചിമാരുടെ അടുത്ത് ഉണ്ടായിരുന്ന കാൽപ്പെട്ടി,കട്ടിൽ, ഗ്രാമ ഫോൺ, ചെറിയ പത്താഴം, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഒറ്റാൽ, മുറങ്ങൾ, ചട്ടി, കലം, പറ, ഉറി,കൽ ഭരണി, ചിമ്മിനി വിളക്ക്, മെഴുകുതിരി തുടങ്ങിയ സാധനങ്ങൾ കൃത്യമായി ക്രമീകരിച്ചപ്പോൾ വ്യത്യസ്തമായ ഒരു സ്റ്റേജ് പഴയ കാലത്തെ വീടിന്റെ പശ്ചാതലത്തിൽ ദാസേട്ടനിലെ കലാകാരന് ഒരുക്കുവാൻ സാധിച്ചു.
കല്യാണത്തിന് ആവശ്യനുശരണം ഓടുന്നതിനായി ഇമ്മാനുവേൽ കരികുളം ചേട്ടനും, സിജോ ചേട്ടനും വാഹനങ്ങൾ വിട്ടു തന്നു.
കല്ലറക്കാരൻ ലല്ലപ്പേട്ടനും, ടോം ചേട്ടനും, ജിബിൻ വഞ്ചിയിലും, കൊറ്റത്തിൽ അനൂപും, ഷോണിയും, കരികുളം തൊമ്മനും,ജിനുവും, ജെസ്റ്റിൻ ചേട്ടനും, stinto ചേട്ടനും,അരുൺ മാത്യു, shince, ജോഷി പടവെട്ടുംകാലായും എല്ലാരും ഒന്നിച്ചപ്പോൾ മറക്കുവാൻ പറ്റാത്ത അനുഭവം ആയിരുന്നു. ഇവരോടൊപ്പം ഒരുപാട് പേർ പ്രത്യേകിച്ച് അവരുടെ ബന്ധു ജനങ്ങൾ ജോഫി ചേട്ടന്റെ കല്യാണത്തിന് എല്ലാ രീതിയിലും സഹകരിച്ചു (ഇന്നത്തെ കാലത്തു സമയത്തു എല്ലാരും വരുക ഉള്ളൂ).
ഈ കല്യാണത്തിന് ശേഷം ജോഫി ചേട്ടൻ, അദ്ദേഹത്തിന് ഈ വിവാഹം ചിലവ് ചുരുക്കി നടത്തിയതിൽ നിന്നു ലാഭിച്ച ഒരു ലക്ഷം രൂപയിൽ 50000 രൂപാ (അമ്പതിനായിരം) കൈപ്പുഴയിൽ തന്നെ ഉള്ള ഒരു വ്യക്തിയുടെ ഭവന നിർമാണത്തിനായി കൈപ്പുഴ പള്ളി വികാരി റെവ.ഫാ.മാത്യു കുഴിപ്പള്ളി അച്ചനെയും, ഭിന്ന ശേഷിയുള്ള (differently abled) കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ 50000 രൂപാ (അമ്പതിനായിരം), അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന യേശുദാസ് ചേട്ടനെയും ഏൽപ്പിച്ചു.
ഈ നന്മ ആരും അറിഞ്ഞില്ല. ഞാൻ കഴിഞ്ഞ ദിവസം ആണ് ഇത് അറിയുന്നത്. ഇത് മറ്റുള്ളവർ അറിയേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യം ആണ്. Simple ആയി കല്യാണം നടത്തിയതിനെക്കാൾ, ബുന്ധിമുട്ടുന്ന തന്റെ സഹോദരരെ തിരിച്ചറിയാൻ ജോഫി ചേട്ടൻ കാണിച്ച മനസ്സു വളരെ വലുതാണ്. ജോഫി ചേട്ടനെ പോലുള്ള ഇത്തരം വ്യക്തിത്വങ്ങൾക്കു കൊടുക്കാം നമുക്ക് നല്ലൊരു കൈയ്യടി.  ഞങ്ങൾ കൈപ്പുഴക്കാർക്ക് ഈ കൈപ്പുഴക്കാരൻ ഒരു അഭിമാനം ആണ്,അദേഹത്തിന്റെ കുടുംബത്തെ സർവേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.
ആശംസകളോടെ
ജ്യോതിഷ് മുണ്ടക്കൽ
കെസിവൈഎൽ യൂണിറ്റ് സെക്രട്ടറി
കൈപ്പുഴഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.