മലബാർ റീജിയൺ  കെ.സി.വൈ .എൽ സ്വച്ഛ് മലബാർയുവജനവർഷ കർമ്മ പദ്ധതിയുടെ ലോഗോ മാർ മാത്യുമൂലക്കാട്ട് പ്രകാശനം ചെയ്തു.

2018 ജനുവരി 6 മുതൽ 2019 ജനുവരി വരെയുള്ളയുവജന വർഷ കർമപദ്ധതികളുടെ   മലബാർ റീജണൽഉദ്ഘാടനം     മാർ മാത്യു മൂലക്കാട് നിർവ്വഹിച്ചു.  മലബാർ റീജിയൺ കെ.സി.വൈ .എൽ നേതൃത്വത്തിൽ റീജിയൻ, ഫൊറോന, യൂണിറ്റ്തലത്തിൽ നടപ്പാക്കുന്ന വിവിധ കര്മപദ്ധതികളുടെപ്രകാശന കർമ്മവും നിർവഹിക്കപ്പെട്ടു.ഇതിന്ടെഭാഗമായി സ്വച്ഛ് ഭാരത് എന്ന ചിന്തയിൽ നിന്നും സ്വച്ഛ്മലബാർ എന്ന ചിന്തയുമായി ഈ അമ്പതു നോയമ്പിൽവ്യത്യസ്തമായ കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നു. ഫൊറോന തലത്തിൽ പൊതുവായി നടത്തപെടുന്നശുചികരണ കർമ്മ പരിപാടിയാണ് സ്വച്ഛ് മലബാർകെ.സി.വൈ.എലിന്റെയും മറ്റു സംഘടനകളുടെയുംനേതൃത്വത്തിൽ ഫൊറോനയിൽ  പൊതുവായ ഒരിടംഅമ്പതു നോമ്പിൽ വൃത്തിയാക്കി കൊടുക്കാനുള്ളപരിപാടിയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.അമ്പത്നോമ്പിൽ നമ്മുടെ ആത്മാവിനെ വിശുദ്ധികരിക്കുന്നപരിപാടികളോടൊപ്പം ഭാഗികമായി നാടിന്റെശുദ്ധികരണവും ലക്ഷ്യം വെച്ച് കൊണ്ട് ഇത്നടത്തപ്പെടുന്നു. ഈ കര്മപരിപാടികളുടെ ലോഗോകോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യുമൂലക്കാട്ട് ബറുമറിയം പാസ്റ്ററൽ സെന്ററിൽ വെച്ച്പ്രകാശനം ചെയ്യും. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.