അഭി. മുള്‍ഹാള്‍പിതാവിന്റെ റിപ്പോര്‍ട്ട് ക്‌നാനായ സമുദായത്തിന്റെ തല്യ്ക്കുമുകളില്‍ ആടുന്ന ഡെമോക്ലസ്സിന്റെ വാള്‌പോലെയോ.

മെട്രീസ് ഫിലിപ്പ്, സിംഗപ്പൂര്‍

'തനിമയില്‍ പുലരുന്ന ഒരു ജനത ' എന്നാണ് ക്‌നാനായ സമുദായ അംഗങ്ങളെ വിശേഷിപ്പിക്കാറ്. എ.ഡി. 345 ല്‍ തുടങ്ങിയ തങ്ങളുടെ പാരമ്പര്യങ്ങളും, ആചാരനുഷ്ഠാനങ്ങളും, സ്വവംശം വിവാഹനിഷ്ടയും എല്ലാം എല്ലാം ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും ക്‌നാനായക്കാരെ വ്യത്യസ്തരാക്കുന്നു. ക്‌നായിത്തോമ്മ എന്ന വാണിജ്യശ്രേഷ്ഠന്, കൊച്ചുങ്ങല്ലൂരില്‍, ചേരമാന്‍പെരുമാള്‍ നല്‍കിയ സ്വീകരണവും, 'കോചേരകോന്‍' എന്ന പദവിയും കൂടാതെ ഉന്നതജാതിക്കാര്‍ക്കുമാത്രം അനുഭവിക്കാവുന്ന 72 പദവികളും ലഭിച്ച മഹത്വ്യക്തി എന്ന് തന്നെ പറയാം. കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ നിന്നും, മദ്ധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളിലേക്ക് ക്‌നാനായക്കാര്‍ കുടിയേറ്റം നടത്തി. അന്ന് തുടങ്ങിയ കുടിയേറ്റം, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. അങ്ങനെ അമേരിക്കയിലും ലണ്ടനിലും കാനഡായിലും ഓസ്‌ട്രേലിയായിലും എല്ലാ ക്‌നാനായക്കാര്‍ താമസിച്ച്വരുന്നു. എവിടെ ചെന്നാലും അവര്‍ ഒത്തുകൂടും. സമുദായ സംഘടനകള്‍ സ്ഥാപിക്കും.

ക്‌നായിത്തോമ്മായും കൂട്ടരും കേരളത്തിലേക്ക് വരുന്ന സമയത്ത് ക്രൈസ്തവ സഭ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ശരിക്കും ക്‌നായിത്തോമ്മയുടെ വരവോടുകൂടി തന്നെയാണ് സഭ ഉണര്‍ന്നത്. സഭാമക്കള്‍ എന്നും ഇതര സഭാവിശ്വാസികളോട് സ്‌നേഹവും ബഹുമാനവും എന്നും പുലര്‍ത്തിവന്നിരുന്നു. പണ്ട് ഒരു പ്രസംഗത്തില്‍ അഭി. മൂലക്കാട്ട് പിതാവ് പറഞ്ഞത് പോലെ സീറോ മലബാര്‍ സഭ സ്ഥാപിക്കാന്‍ മുന്‍പില്‍ നിന്നത് കോട്ടയം രൂപതതന്നെയാണ് എന്നത്. കാലം മാറിയപ്പോള്‍ കോട്ടയം രൂപത കറിയിലെ കരിയാപ്പിലപോലെ ആയിമാറിയിരിക്കുന്നു.

സീറോമലബാര്‍ സഭയിലുള്ള എല്ലാ അഭി. മെത്രാന്‍മാര്‍ക്കും അറിയാം ക്‌നാനായക്കാരുടെ പാരമ്പര്യം. കോട്ടയം രൂപതയുടെ നിയമങ്ങളും അറിയാം. 1911 ല്‍ കോട്ടയം വികാരിയത്ത് അനുവദിച്ച നിമിഷം മുതല്‍ തുടങ്ങിയ കണ്ണ്കടി ഇന്നും അവര്‍ തുടരുന്നു എന്ന് തന്നെപറയാം. 1911 ആഗസ്റ്റ് 29 ന് വി. പത്താം പീയൂസ് മാര്‍പ്പാപ്പ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി കോട്ടയം രൂപത കല്പിച്ചനുവദിച്ചപ്പോള്‍, ഉണ്ടായ ഒരു വികാരം അത് ഇന്നും ക്‌നാനായക്കാരുടെ രക്തത്തില്‍അലിഞ്ഞ് ചേര്‍ന്ന് തന്നെ കിടക്കുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുകളില്‍പാരമ്പര്യമുള്ള കോട്ടയം രൂപത, എന്നും സീറോമലബാര്‍ സഭയോടും റോമാ സിംഹാസനത്തോടും വിധേയത്വം പുലര്‍ത്തിതന്നെയാണ് പോരുന്നത്. അല്ലാതെ കഴിഞ്ഞ ദിവസം റോമില്‍വച്ച് ഒരു കമ്മീഷനംഗം നിങ്ങള്‍ ആദ്യം ക്രിസ്ത്യാനികള്‍ ആവുക എന്ന് പറഞ്ഞപ്പോള്‍ ഓരോ കോട്ടയം രൂപതാംഗവും തലകുനിക്കപ്പെടുകയാണ് ചെയ്തത്. പ്രിയമുള്ള ക്‌നാനായ സമുദായാംഗങ്ങളെ, നമ്മള്‍ പരസ്പരം ചെളിവാരി എറിഞ്ഞ് സമയം കളയണ്ട സന്ദര്‍ഭം അല്ല ഇപ്പോള്‍. അഭി. മൂലക്കാട്ട് പിതാവ് ശക്തമായ നിലപാടുകള്‍ സ്വീകരിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ഇത് ഒരു സംഘടിത ആക്രമണം തന്നെയാണ്. എന്നും ക്‌നാനായക്കാരുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ സിനഡില്‍ കൈയ് പൊക്കി വോട്ടിന് പകരം രഹസ്യബാലറ്റ് സ്വീകരിക്കുന്നത് എന്ത്‌കൊണ്ട് എന്ന് ഇനിയും നമ്മുടെ പിതാക്കന്മാര്‍ മനസ്സിലാക്കിയിട്ടില്ലേ? ശരിക്കും ഈ മുള്‍ഹാള്‍ പിതാവിന്റെ അന്വേഷണം വേണമായിരുന്നോ? ശരിക്കും ഇങ്ങനെ ആക്കി എടുത്തത് നമ്മുടെ തന്നെ കുഴപ്പം തന്നെ അല്ലേ. കോട്ടയം രൂപതയില്‍ നിന്നും പുറത്ത് പോയി വിവാഹം ചെയ്യുന്ന വ്യക്തികള്‍ക്ക് സഭ അന്തസായി പെര്‍മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അല്ലേ വിടുന്നത്. അങ്ങനെ വിവാഹിതന്‍ ആകുന്ന വ്യക്തി കോട്ടയം രൂപതയുടെ നിയമങ്ങള്‍ എല്ലാം അറിയാവുന്ന വ്യക്തിതന്നെ ആയിരിക്കുംമ. പിന്നെ എന്തിനാണ്പുറത്തുപോയതിന് ശേഷം സഭയുടെ പള്ളിയില്‍ അംഗത്വത്തിനായി മുറവിളി കൂട്ടുന്നത്. അതുപോലെതന്നെ ഓരോ രാജ്യത്തിലെയും ക്‌നാനായക്കാരുടെ സംഘടനകളില്‍ തമ്മില്‍ ഒരു യോജിപ്പ് കുറവും ഉള്ളതായി കാണുന്നുണ്ട്. അപ്പോള്‍ നമ്മുടെ ഇടയിലും ഒരു യോജിപ്പ് കുറവുണ്ട് എന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് നമ്മളെ എതിര്‍ക്കുന്നവര്‍ ഒത്ത് ചേര്‍ന്ന് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത്. ഈ മുള്‍ഹാള്‍ പിതാവ് ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ക്‌നാനായ സമുദായംഗങ്ങളെയും സംഘടനാഭാരവാഹികളെ എല്ലാം കണ്ട് ചര്‍ച്ചനടത്തിയത് തന്നെയാണ്. 1911 ല്‍ നമുക്ക് ലഭിച്ചിരിക്കുന്ന ആ കല്പന ഒന്ന് മാത്രം മതിയാവും ഈ റിപ്പോര്‍ട്ടിന്റെ മുന ഒടിക്കാന്‍. ഇങ്ങനെ ഒരു കമ്മീഷന്‍ തന്നെ ആവശ്യമില്ലായിരുന്നു. അതുകൊണ്ട് മുള്‍ഹാള്‍ പിതാവിന്റെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ റിപ്പോര്‍ട്ട് ഭാവിയില്‍ കോട്ടയം രൂപതയ്ക്ക് മുകളില്‍ ആടുന്ന ഒരു വാള്‍തന്നെയാണ്.

ആരവങ്ങളും, പ്രതിഷേധങ്ങളും, ലൈവ് വീഡിയോകളും എല്ലാം അപ്രത്യക്ഷമായി. ക്‌നാനായ എന്ന പേരില്ലാത്ത സഭയുടെ ആര്‍ച്ചും, ലെറ്റര്‍പാടും, ലോകം കണ്ടു. ഈ പ്രശ്‌നത്തോടെ പരസ്പരം ചെളിവാരി എറിഞ്ഞവര്‍ ഇപ്പോള്‍ ഒന്നായി. ചിലര്‍ പറഞ്ഞത്‌പോലെ റോമായില്‍ നിന്നും വിട്ട്‌പോരണം, ഒറ്റയ്ക്ക് നില്‍ക്കണം എന്നൊക്കെ ഇതൊക്കെ ചുമ്മാ, പറയാമെന്നല്ലാതെ, പ്രായോഗികമായി നടക്കുന്നകാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. ഇതാ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു, സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയെ പേട്രിയാര്‍ക്കല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍  പോകുവാണെന്ന്. അത് ലഭിച്ചാല്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, വിദേശരാജ്യങ്ങളിലും സീറോമലബാര്‍ രൂപതകള്‍ വരും. പുതിയ ബിഷപ്പുമാരുവരും. അങ്ങനെ വന്നാല്‍പിന്നെയും കോട്ടയം രൂപത ഒറ്റപ്പെടും. പണ്ട് അഭി. കുന്നശ്ശേരി പിതാവിന് റോമില്‍ കുറച്ച് പിടിപാടുണ്ടായിരുന്നു. നമുക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ കാക്കനാട്ടേയ്ക്ക് വേണമെങ്കില്‍ ഒരു യാത്രതന്നെ സംഘടിപ്പിക്കണം. അമേരിക്കയിലും, ലണ്ടനിലും, കാനഡയിലും, ഓസ്‌ട്രേലിയായിലും, കണ്ണൂരും, ഹൈറേഞ്ചിലും എല്ലാം നമുക്ക് സ്വന്തമായി മെത്രാന്മാര്‍ വേണം എന്ന് ആവശ്യപ്പെടണം. അത് നേടിയെടുക്കാന്‍ സഭാ നേതൃത്വത്തിന്റെ പുറകില്‍ ഒറ്റക്കെട്ടായി നില്‍ക്കണം.അഭി. പിതാക്കന്മാരും വൈദികരും കൂടാതെ അത്മായ നേതാക്കന്മാരും ഒത്ത് ചേരണം. കെ.സി.സി. സംഘടനാ ഭാരവാഹികള്‍ ഒറ്റപ്പെട്ടതുപോലെ ഇനിയും സംഭവിച്ചുകൂടാ. എറണാകുളം-അങ്കമാലി രൂപതാ നേതൃത്വത്തില്‍ ഉണ്ടായ ഇപ്പോഴത്തെ പ്രശ്‌നം അങ്ങ് വളര്‍ന്ന് അഭി. കര്‍ദ്ദിനാളിന്റെ പദവിവരെ ചോദ്യം ചെയ്ത് നില്‍ക്കുന്ന അവസ്ഥയില്‍ ആണ്. ഇന്ന് സീറോ മലബാര്‍ സഭ. അതുകൊണ്ട് ഈ സംഘടിതമായ ആക്രമണം വെറുതെ തള്ളിക്കളയരുത്. അഭി. മൂലക്കാട്ട് പിതാവ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എന്നും അവര്‍ ചിരിച്ച് കാട്ടിക്കൊണ്ടിരിക്കുകയും പുറകിലൂടെ പാരതന്നെയാണ് വയ്ക്കുന്നത് എന്ന് മനസ്സിലാക്കണം. അല്ലെങ്കില്‍ കാലക്രമത്തില്‍ കുട്ടി ക്‌നാ ആണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതെവരും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.