സ്പോർട്ട്സ് അവാർഡിന് ഖത്തർ ക്നാനായ അസോസിയേഷൻ ഓൺലൈൻ വോട്ടുകൾ തേടുന്നു

ഖത്തർ: സ്പോർട്ട്സ് അവാർഡിന് ഖത്തർ ക്നാനായ അസോസിയേഷൻ ഓൺലൈൻ വോട്ടുകൾ തേടുന്നു ഫെബ്രുവരി 13 ചൊവ്വാഴ്ച്ച നടക്കുന്ന ഖത്തർ നാഷണൽ സ്പോർട്ട്സ് ഡേയോടനുബന്ധിച്ച് സ്പോർട്ട്സിന് മികച്ച സംഭാവനകൾ നൽകിയ സംഘടനയ്ക്ക് ഖത്തർ കൾച്ചറൽ ഫോറം നൽകുന്ന അവാർഡിന് ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ അവസാന റൗണ്ടിൽ എത്തിയിരിക്കുന്നു. ഇനി ലഭിക്കുന്ന ഓൺലൈൻ വോട്ടുകളുടെ എണ്ണം അനുസരിച്ചാണ് വിജയം നിശ്ചയിക്കുന്നത്. അതിനാൽ QKCA  എല്ലാവരിൽ നിന്നും വോട്ടുകൾ അഭ്യർത്ഥിക്കുന്നു. ഇതിനൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി കൾച്ചറൽ ഫോറത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തതിനു ശേഷം QKCA യ്ക്ക് വോട്ട് രേഖപ്പെടുത്തുകയും മറ്റ് ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്യുക. പേജ് ലൈക്ക് ചെയ്യാതെ വോട്ട് ചെയ്താൽ അത് അസാധുവാകുന്നതാണ്  .  Cast your Vote for Expats SportEv 2018 Excellence Awards!

https://poll.fbapp.io/expats-sportev-2018                                                                                                                                                                                                                                                                                                                                 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.