യു കെ കെ സി എ യ്ക്ക് ഇത് ധന്യ നിമിഷം വിശുദ്ധ നാട് തീർത്ഥാടനത്തിന് ആവേശകരമായ തുടക്കം

സണ്ണി ജോസഫ് 

യൂ കെ കെ സി എ ആദ്യമായി നടത്തുന്ന വിശുദ്ധ നാട് തീർത്ഥാടനം ആദ്യ ദിവസം പിന്നിടുമ്പോൾ എല്ലാവരും ആവേശത്തിലാണ് . യു കെ യിലെ മൂന്ന് എയർ പോർട്ടുകളിൽ നിന്നായി ഏതാണ്ട് നൂറിനടുത്ത് കുടുംബങ്ങൾ പങ്കെടുക്കുന്നു തീർത്ഥാടനത്തിന്റെ ആദ്യദിനം ജോർദാന് സമീപമുള്ള, മോശക്ക് ദൈവം വാഗ്ദത്ത ഭൂമി കാട്ടിക്കൊടുത്ത നിബു മലയിലെ ദേവാലയത്തിൽ  ഫാ സജി തോട്ടം ദിവ്യബലി അർപ്പിച്ചുകൊണ്ടു തുടക്കം കുറിച്ചു .ദിവ്യ ബലിയിൽ എല്ലാവരും  ഭക്തിയാദരപൂർവ്വം പങ്കെടുത്തു. അടുത്ത ദിവസം രാവിലെ ജോർദാൻ നിന്നും ഇസ്രായേലിലേക്ക് പുറപ്പെടുന്ന സംഘം ഒരാഴ്ച അവിടെ ചിലവിട്ടശേഷം അവിടുന്നും ഈജിപ്ത് ലേക്ക് പുറപ്പെടും. യു കെ കെ സി എ യുടെ കഴിഞ്ഞ പതിനെട്ടു വർഷത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു    തീർത്ഥാടനം സംഘടിപ്പിക്കുന്നത്  കഴിഞ്ഞ സെൻട്രൽ കമ്മറ്റിക്ക് അഭിമാനിക്കാവുന്ന ഒന്നാണ് ഇത് . ആഷിൻ സിറ്റി ടൂർസ് ആൻഡ് ട്രാവല്സിനോട് ചേർന്നാണ് യു കെ കെ സി എ  ഈ തീർത്ഥാടനം ഒരുക്കിയിരിക്കുന്നത് .F6B52FFD-9EEF-4091-96B2-68947DBF103B F0DBC127-0143-4E46-BD48-2EA7096313B8 2706E644-1E00-447C-955D-CAF07235531D C6090D73-DCB2-4A9F-9771-37178583ADED

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.