ക്നാനായ പത്രം ഒരുക്കുന്ന രണ്ടാമത് ക്നാനായ ജനസഭ ഞായറാഴ്ച്ച നീണ്ടൂരിൽ

നീണ്ടൂർ : ക്നാനായ സമുദായത്തിലെ ആനുകാലിക പ്രശനങ്ങളെ അടിസ്ഥാനമാക്കി ക്നാനായ സമുദായ അംഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ചർച്ചകളിലൂടെ ജനങ്ങളുടെ വികാരങ്ങളും വിചാരങ്ങളും അടുത്തറിയുവാൻ ക്നാനായ പത്രം ആരംഭം കുറിച്ച ക്നാനായ ജനസഭയുടെ രണ്ടാമത് ഭാഗം നീണ്ടൂരിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനായുള്ള ഈ പോരാട്ട വേളയിൽ സമുദായ താല്പര്യം മാത്രം മുന്നിൽ നിറുത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്നാനയപത്രം സാധാരണക്കാരുടെ ചിന്തകൾ പങ്കു വെക്കുന്നതിനുള്ള ഒരു വേദിയാണ് ക്നാനായ ജനസഭ.അരീക്കരയിൽ നടത്തിയ ആദ്യ ജനസഭ സോഷ്യൽ മീഡിയയിൽ കൂടി ആയിരക്കണക്കിന് ആളുകളാണ് വീക്ഷിച്ചത്. അതിലൂടെ തന്നെ നമുക്ക് മനസിലാക്കുവാൻ സാധിക്കും നമ്മുടെ സമുദായത്തെ ബാധിക്കുന്ന പ്രശനങ്ങളിൽ അവർ എത്രമാത്രം ഉൽകണ്ഠയുള്ളവർ ആണ് എന്നത്. അതിനാൽ ക്നാനായ സമുദായത്തെ സ്നേഹിക്കുന്നവർക്കൊപ്പം സമുദായത്തിന് വേണ്ടി സമുദായത്തോടൊപ്പം എന്നും ക്നാനായ പത്രം ഉണ്ടായിരിക്കും എന്ന് ഉറപ്പ് നൽകുന്നു.ക്നാനായ പത്രം ഒരുക്കുന്ന രണ്ടാമത് ജനസഭ ഞായറാഴ്ച്ച നീണ്ടൂരിൽ പ്ലാസ ഹോട്ടലിൽ നടക്കുമ്പോൾ സമുദായത്തിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ ആണ് അണിചേരുന്നത്. സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമുദായ നേതൃത്വത്തിന് താങ്ങും തണലുമായി നിൽക്കുവാൻ നമുക്ക് ഒന്ന് ചേർന്ന് അണിചേരാം നമ്മുടെ തനിമയും പാരമ്പര്യവും ആരുടേയും മുൻപിൽ അടിയറവെക്കാതിരിക്കുവാൻ.ക്നാനായ ജനസഭ യുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രം , ക്നാനായ പത്രം ഫേസ് ബുക്ക് പേജ് , യു ട്യൂബ് ചാനൽ, കെ പി ടി വി എന്നിവയിലൂടെ ലോകം മുഴുവനും ഉള്ള ക്നാനായ ജനതയ്ക്ക് വീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി ഫേസ് ബുക്ക് വീഡിയോയുടെ അടിയിൽ എഴുതുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.രണ്ടാമത് ക്നാനായ ജനസഭയിലേക്ക് ലോകം എമ്പാടും ഉള്ള സമുദായ സ്നേഹികളെ ഹൃദയപൂർവം ക്നാനായ പത്രം മുഴുവൻ ടീമിന്റെയും പേരിൽ നീണ്ടുരിലേക്ക്  ക്ഷണിക്കുകയാണ് .  

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.