യുകെയിൽ മൂന്ന് നോമ്പും പുറത്തു നമസ്കാരവും നടത്തപ്പെട്ടു

ബർമിങ്ഹാം. യുകെയിൽ ഇദംപ്രഥമായി മൂന്ന് നോമ്പ് തിരുനാളും പുറത്ത് നമസ്കാരവും ഭക്തിപൂർവം ആചരിച്ചു. യുകെകെസിഎ കമ്യൂണിറ്റി സെന്ററിലെ സെന്റ് മൈക്കിൾസ് ചാപ്പലിൽ ഫെബ്രുവരി മൂന്നാം തീയതി ക്നാനായ ജനതയുടെ തലപളളിയായ കടുത്തുരുത്തി വലിയപള്ളി ഇടവകാംഗങ്ങളുടെയും ബർമിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന തിരുന്നാൾ  ആഘോഷങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ  വികാരി ജനറാൾ റവ. ഫാ. സജി മലയിൽ പുത്തൻപുരയ്ക്കൽ മുഖ്യകാർമികനായിരുന്നു. റവ.ഫാ. ബിബിൻ ചിറയിൽ വചന സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് ഒന്നര മണിക്ക് ജപമാലയും തുടർന്ന് പതാക ഉയർത്തൽ, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാനയും, പ്രദക്ഷിണവും പുറത്തു നമസ്കാരം നടത്തപ്പെട്ടു. ദൈവവിശ്വാസവും പാരമ്പര്യവും  ഒത്തുചേർന്ന് പ്രവാസ ജീവിതത്തിലും പാരമ്പര്യങ്ങളെ വരുംതലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടാനുളള അനുഷ്ഠാനമായി തിരുനാളാഘോഷങ്ങൾ  മാറി. അന്യാദൃശ്യമായി നടത്തപ്പെട്ട പുറത്തു നമസ്കാരം ദൈവകാരുണ്യത്തിന്റെ ആഴം ഓർമപ്പെടുത്തുന്ന അനുഭവമായി. സ്നേഹവിരുന്നോടെ  തിരുനാളാഘോഷങ്ങൾ സമാപിച്ചു. മുഖ്യ സംഘാടകരായി തോമസ് സ്റ്റീഫൻ പാലകൻ, ബിജു മടക്കക്കുഴി, ജയ് തോമസ് കുരീക്കാട്ടിൽ, ബാബു കളപ്പുരയ്ക്കൽ, ബിനോയ് കളപ്പുരക്കൽ, സന്തോഷ് മഠത്തിമൃയാലിൽ, ജിമ്മി കുന്നശ്ശേരി, ടോമി പടപുരയ്ക്കൽ, എന്നിവർ  നേതൃത്വം നൽകി.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.