രാ​ജ​പു​രം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്റെ മുന്നോടിയായിട്ടുള്ള ജ​പ​മാ​ല റാ​ലി നടത്തി

രാ​ജ​പു​രം: ഈ മാസം 17 മു​ത​ൽ 21 വ​രെ​ രാ​ജ​പു​രം പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നടക്കുന്ന രാ​ജ​പു​രം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യത്തിൽ നിന്നും ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യത്തിൽ നി​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന രാ​ജ​പു​രം സ്കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി. തു​ട​ർ​ന്നു ആയിരങ്ങളുടെ ദൈവസ്തുതിപ്പോടെ ഫോറോനാ വികാരി രാജപുരം ബൈബിൾ കൺവെൻഷന്റെ പതാക ഉയർത്തി. ഒ​രു​മാ​സ​മാ​യി ഗ്രൗ​ണ്ടി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.  ഇ​ടു​ക്കി മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക് വാ​ളന്മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.                                                                                                                                                                                               m2m4m3m5ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.