ബഹറിൻ കെ സി വൈ  എൽ  ന്  നവ നേതൃത്വം

മനാമ, ബഹ്‌റൈൻ : തനിമയിൽ, ഒരുമയിൽ, വിശ്വാസ നിറവിൽ യുവജനതയുടെ കൂട്ടായ്മ കെ സി വൈ എൽ  ബഹറിൻ യൂണിറ്റ് 4ആം  വയസിലേക്ക് പ്രവേശിക്കുമ്പോൾ ഇനി അമരത്തു നിന്നും തുഴ എറിയാൻ  മലബാറിന്റെ യുവത്വം..സൽമാനിയയിൽ ചേർന്ന മീറ്റിംഗിൽ വെച്ച്  ശ്രീ ജോബിൻ മാത്യു   നീലേറ്റുപാറ  രക്ഷാധികാരി ആയി  നിയമിക്കപ്പെട്ട യൂണിറ്റിനെ  ഇനി മുന്നിൽ നിന്നും നയിക്കാൻ പയ്യാവൂർ പണ്ടാരശേരിൽ കുടുംബാംഗം ജിക്കു ലൂക്കോസിനെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. കൂടാതെ  വൈസ് പ്രസിഡന്റ്‌  അഖിൽ രാജു കുന്നേൽ ( കിടങ്ങൂർ ) അജിൻ പി അലക്സ്‌ പടിയാനിക്കൽ  സെക്രട്ടറി (പെരിങ്ങാല )റിനീഷ് ജെയിംസ് പുതിയപറമ്പിൽ  ട്രഷറർ  (കോതനല്ലൂർ ) എന്നിവരും അധികാരമേറ്റു.
നാളിതുവരെ കെ സി വൈ എൽ നെ നയിച്ച മുൻ ഭരണ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.