ഇടുക്കി, സാഗര്‍ രൂപതകള്‍ക്ക് പുതിയ ബിഷപ്പുമാര്‍

കൊച്ചി: ഇടുക്കി ,സാഗര്‍ രൂപതകള്‍ക്ക് പുതിയ ബിഷപ്പുമാരെ സീറോ മലബാര്‍ സിനഡില്‍ പ്രഖ്യാപിച്ചു. ഇടുക്കി രൂപതയുടെ പുതിയ ബിഷപ്പായി മോണ്‍.ജോണ്‍ നെല്ലിക്കുന്നേലും സാഗര്‍ രൂപതയുടെ ബിഷപ്പായി മോണ്‍. ജെയിംസ് അത്തിക്കളം എം.എസ്.ടിയെയുമാണ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്. നിയമന പ്രഖ്യാപനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ മെത്രാന്‍മാരെ കര്‍ദിനാള്‍ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.