ചാമക്കാല സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാന്‍ ഏവന്‍ഗേലീസ്തയുടെ തിരുനാളിനു നാളെ കൊടിയേറും

ചാമക്കാല സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനും സ്നേഹത്തിന്റെ അപ്പസ്തോലനുമായ  വിശുദ്ധ യോഹന്നാന്‍ ഏവന്‍ഗേലീസ്തയുടെ തിരുനാളിനു നാളെ കൊടിയേറും .നാളെമുതലുള്ള എല്ലാ തിരുകർമ്മങ്ങങ്ങളും തത്സമയം ക്നാനായ പത്രത്തിൽ കാണാവുന്നതാണ്  നാളെ രാവിലെ ഏഴുമണിക്ക് ചാമക്കാല ഇടവക വികാരി ഫാ ജോസ് കടവിൽച്ചിറ തിരുനാൾ കൊടിയേറ്റ് നിർവഹിക്കും തുടർന്ന്   ലദീഞ്ഞ്, വി. കുര്‍ബാന, പ്രസംഗം വൈകിട്ട് 7 ന് മാഞ്ഞൂര്‍ കുരിശുപള്ളിയില്‍ നിന്നും പാറേല്‍ കുരിശുപള്ളിയില്‍ നിന്നുമുള്ള മെഴുകുതിരി പ്രദക്ഷിണം നൊവേന., 8 പി.എം. ന് ബൈബിള്‍ നാടകം കൊച്ചിന്‍ മരിയകമ്മ്യൂണിക്കേഷന്‍സിന്റെ പറുദീസയിലെ നല്ല കള്ളന്‍. ജനുവരി 13 ന് പ്രദക്ഷണം.തുടർന്ന് തിരുനാൾ സന്ദേശം ഫാ ജോസ് തറയിലും വിശുദ്ധ കുർബാനയുടെ ആശിർവാദംഫാ ജോയി കാളവേലിലും നിർവഹിക്കും   ജനുവരി 14 ഞാറാഴ്ച ഫാ ബിനീഷ് മാങ്കോട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ രാസ കുർബാനയും തുടർന്ന് പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശിർവാദവും നടക്കും . വൈകിട്ട് 7 മതബോധന അധ്യാപകരുടെ നേതൃത്വത്തിൽകുട്ടികളുടെ കലാസന്ധ്യ"കലിസ്‌പെര 2k 18" നടക്കും .

unnamedഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.